ഓവറോളിനു സീനിയേഴ്സ്
ഓവറോളിനു സീനിയേഴ്സ്
Wednesday, December 11, 2019 12:02 AM IST
സം​​ഗ​​രൂ​​ർ (പ​​ഞ്ചാ​​ബ്): അ​​നിന്മാ​രും അ​​നിയ​​ത്തി​​മാ​​രും വി​​യ​​ർ​​പ്പൊ​​ഴു​​ക്കി പോ​​രാ​​ടി​​യ സം​​ഗ​​രൂ​​ർ വാ​​ർ ഹീ​​റോ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ സൂ​​പ്പ​​ർ ഹീ​​റോ​​സ് ആ​​കാ​​ൻ ചേ​​ട്ട​ന്മാ​രും ചേ​​ച്ചി​​മാ​​രും ഇ​​ന്നു മു​​ത​​ൽ ഇ​​റ​​ങ്ങും. 65-ാമ​​ത് ദേ​​ശീ​​യ സീ​​നി​​യ​​ർ സ്കൂ​​ൾ അ​​ത്‌​ല​​റ്റി​​ക്സ് മീ​​റ്റി​​ന് ഇ​​ന്ന് പ​​ഞ്ചാ​​ബി​​ലെ സം​​ഗ​​രൂ​​രി​​ൽ തു​​ട​​ക്കം. സ​​ബ് ജൂ​​ണി​​യ​​ർ, ജൂ​​ണി​​യ​​ർ പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷം ര​​ണ്ട് ദി​​വ​​സ​​ത്തെ ഇ​​ട​​വേ​​ള ക​​ഴി​​ഞ്ഞാ​​ണ് ഇ​​വി​​ടെ സീ​​നി​​യ​​ർ വി​​ഭാ​​ഗം പോ​​രാ​​ട്ടം ന​​ട​​ക്കു​​ന്ന​​ത്. ഓ​​വ​​റോ​​ൾ കി​​രീ​​ടം എ​​ന്ന​​താ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ല​​ക്ഷ്യം. 33 ആ​​ണ്‍​കു​​ട്ടി​​ക​​ളും 32 പെ​​ണ്‍​കു​​ട്ടി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന 65 അം​​ഗ സം​​ഘ​​മാ​​ണ് സീ​​നി​​യ​​ർ പോ​​രാ​​ട്ട​​ത്തി​​നാ​​യി കേ​​ര​​ള​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്.


2015നു​​ശേ​​ഷം ഓ​​വ​​റോ​​ൾ കി​​രീ​​ടം ഇ​​ത്ത​​വ​​ണ ഉ​​ണ്ടെ​​ന്ന​​താ​​ണ് ഒൗ​​ദ്യോ​​ഗി​​ക സൂ​​ച​​ന. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ 20-ാം ഓ​​വ​​റോ​​ൾ കി​​രീ​​ട​​മാ​​ണ് കേ​​ര​​ളം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. 2015നു​​ശേ​​ഷം സ​​ബ് ജൂ​​ണി​​യ​​ർ, ജൂ​​ണി​​യ​​ർ, സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ വെ​​വ്വേ​​റെ​​യാ​​യി​​രു​​ന്നു മ​​ത്സ​​രം. സ​​ബ് ജൂ​​ണി​​യ​​ർ, ജൂ​​ണി​​യ​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ കേ​​ര​​ളം നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്.

രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 3000 മീ​​റ്റ​​ർ ഓ​​ട്ട​​ത്തോ​​ടെ​​യാ​​ണ് സീ​​നി​​യ​​ർ പോ​​രാ​​ട്ട​​ത്തി​​നു തു​​ട​​ക്ക​​മാ​​കു​​ക. ആ​​ദ്യ​​ദി​​ന​​മാ​​യ ഇ​​ന്ന് നാ​​ല് ഫൈ​​ന​​ലു​​ക​​ളാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.