അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്കു ജ​​യി​​ക്ക​​ണം
Wednesday, December 11, 2019 12:02 AM IST
യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ അ​​വ​​സാന മ​​ത്സ​​ര​​ത്തി​​ൽ ജ​​യം ല​​ക്ഷ്യം​​വ​​ച്ച് സ്പാ​​നി​​ഷ് ക്ല​​ബ് അ​​ത്‌ലറ്റി​​ക്കോ മാ​​ഡ്രി​​ഡ് ഇ​​ന്ന് ഇ​​റ​​ങ്ങും. ഗ്രൂ​​പ്പ് ഡി​​യി​​ൽ ലോ​​ക്കോ​​മോ​​ട്ടീ​​വ് മോ​​സ്കോ​​യാ​​ണ് അ​​ത്‌ലറ്റി​​ക്കോ​​യു​​ടെ എ​​തി​​രാ​​ളി.

ഗ്രൂ​​പ്പി​​ൽ 13 പോ​​യി​​ന്‍റു​​മാ​​യി ഇ​​റ്റാ​​ലി​​യ​​ൻ സം​​ഘ​​മാ​​യ യു​​വ​​ന്‍റ​​സ് നോ​​ക്കൗ​​ട്ട് ഉ​​റ​​പ്പി​​ച്ചു. ഏ​​ഴ് പോ​​യി​​ന്‍റാ​​ണ് അ​​ത്‌ലറ്റി​​ക്കോ​​യ്ക്കു​​ള്ള​​ത്. ആ​​റ് പോ​​യി​​ന്‍റു​​ള്ള ബ​​യ​​ർ ലെ​​വ​​ർ​​കൂ​​സ​​ൻ മൂ​​ന്നാ​​മ​​തു​​ണ്ട്. ബ​​യ​​റി​​ന്‍റെ എ​​തി​​രാ​​ളി യു​​വ​​ന്‍റ​​സ് ആ​​ണ്. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ക്കാ​​രാ​​ണ് നോ​​ക്കൗ​​ട്ടി​​ൽ പ്ര​​വേ​​ശി​​ക്കു​​ക. നോ​​ക്കൗ​​ട്ട് ഉ​​റ​​പ്പി​​ച്ച പി​​എ​​സ്ജി, റ​​യ​​ൽ മാ​​ഡ്രി​​ഡ്, ബ​​യേ​​ണ്‍, ടോ​​ട്ട​​നം, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി എ​​ന്നി​​വ​​യും നോ​​ക്കൗ​​ട്ട് ല​​ക്ഷ്യ​​മി​​ട്ട് ഷാ​​ക്ത​​ർ, അ​​ത്‌​ലാ​​ന്ത, ഡൈ​​നാ​​മോ സാ​​ഗ്രേ​​ബ് എ​​ന്നി​​വ​​യും ഇ​​ന്ന് ഇ​​റ​​ങ്ങു​​ന്നു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.