"പി​ടി’​മു​റു​ക്കൂ എ​ന്ന് കോ​ഹ്‌ലി
 പി​ടി’​മു​റു​ക്കൂ എ​ന്ന് കോ​ഹ്‌ലി
Monday, December 9, 2019 11:32 PM IST
മും​ബൈ: വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടു മ​ത്സ​രം പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ ഫീ​ല്‍ഡിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​യെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു. ക്യാ​ച്ചു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​ണ് നാ​യ​ക​നെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്.

അ​ടു​ത്ത വ​ര്‍ഷം ന​ട​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​നു മു​മ്പ് ഈ ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​ത് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും നാ​യ​ക​ന്‍ പ​റ​ഞ്ഞു. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​കെ എ​ട്ട് ക്യാ​ച്ചാ​ണ് ഇ​ന്ത്യ​ന്‍ ഫീ​ല്‍ഡ​ര്‍മാ​ര്‍ വി​ട്ടു​ക​ള​ഞ്ഞ​ത്. ഇ​തി​ല്‍ അ​ഞ്ചെ​ണ്ണം ആ​ദ്യ മ​ത്സ​ര​ത്തി​ലും മൂ​ന്നെ​ണ്ണം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ലു​മാ​യി​രു​ന്നു. ഇ​തോ​ടെ വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര​മ്പ​ര​യി​ല്‍ 1-1ന് ​ഒ​പ്പ​ത്തി​ലെ​ത്തു​ക​യും ചെ​യ്തു. ഹൈ​ദ​രാ​ബാ​ദി​ല്‍ ക്യാ​ച്ച് ന​ഷ്ട​മാ​ക്കു​ന്ന​തി​ല്‍ കാ​ര​ണം ഫ്‌​ളെ​ഡ് ലൈ​റ്റു​ക​ളു​ടെ വെ​ളി​ച്ച​ക്കു​റ​വാ​യി​രു​ന്നു​വെ​ന്ന് പ​റ​യാ​മെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ങ്ങ​നെ പ​റ​ഞ്ഞ് ഒ​ഴി​യാ​നാ​വി​ല്ല. ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ എ​റി​ഞ്ഞ ഒ​രോ​വ​റി​ല്‍ ര​ണ്ടു ക്യാ​ച്ചു​ക​ളാ​ണ് നി​ല​ത്തി​ട്ട​ത്.

ഇ​ങ്ങ​നെ​യാ​ണ് ഫീ​ല്‍ഡ് ചെ​യ്യു​ന്ന​തെ​ങ്കി​ല്‍ ഒ​രു ടോ​ട്ട​ലും മ​തി​യാ​കി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു ക​ളി​യും ശ​രാ​ശ​രി​യി​ലും താ​ഴെ​യാ​യി​രു​ന്നു ടീ​മി​ന്‍റെ ഫീ​ല്‍ഡിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തെ തോ​ല്‍വി​ക്കു​ശേ​ഷം കോ​ഹ്‌ലി ​പ​റ​ഞ്ഞു. ആ​ദ്യ നാ​ല് ഓ​വ​റി​ല്‍ ഞ​ങ്ങ​ള്‍ക്ക് സ​മ്മ​ര്‍ദം ഉ​യ​ര്‍ത്താ​നാ​യി. എ​ന്നാ​ല്‍ ട്വ​ന്‍റി 20യി​ല്‍ ഒ​രോ​വ​റി​ല്‍ത​ന്നെ ര​ണ്ടു ക്യാ​ച്ച് ന​ഷ്ട​മാ​ക്കി​യാ​ല്‍ അ​തി​ന് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രും. ഒ​രോ​വ​റി​ല്‍ ര​ണ്ടു വി​ക്ക​റ്റാ​ണ് ല​ഭി​ക്കു​ന്ന​തെ​ങ്കി​ല്‍ എ​തി​രാ​ളി​ക​ള്‍ക്ക് സ​മ്മ​ര്‍ദം ഉ​ണ്ടാ​കും കോ​ഹ്‌ലി ​പ​റ​ഞ്ഞു. എ​വി​ടെ​യാ​ണ് തെ​റ്റു​പ​റ്റി​യ​തെ​ന്ന് മ​ന​സി​ലാ​ക്കി എ​ല്ലാ​വ​രും മെ​ച്ച​പ്പെ​ട​ണ​മെ​ന്നും ന​ഷ്ട​പ്പെ​ടു​ത്തി​യ ക്യാ​ച്ചു​ക​ളെ​ക്കു​റി​ച്ച് ത​ല പു​ക​യ്ക്കാ​തെ ഫീ​ല്‍ഡിം​ഗി​ല്‍ കൂ​ടു​ത​ല്‍ ക​രു​ത്ത് തെ​ളി​യി​ക്ക​ണ​മെ​ന്നും കോ​ഹ്‌ലി ​പ​റ​ഞ്ഞു.


തി​രു​വ​ന​ന്ത​പു​ര​ത്ത് അ​നാ​യാ​സ ക്യാ​ച്ചു​ക​ള്‍ ന​ഷ്ട​മാ​ക്കി​യ​വ​ര്‍ക്ക് ബൗ​ണ്ട​റി ലൈ​ന​രു​കി​ല്‍വ​ച്ച് ഷി​മ്രോ​ണ്‍ ഹെ​റ്റ്മ​യ​ര്‍ സി​ക്‌​സി​ലേ​ക്കു പാ​യി​ച്ച ഷോ​ട്ട് ഒ​റ്റ​ക്കൈ​യി​ല്‍ ക്യാ​ച്ചെ​ടു​ത്തു​കൊ​ണ്ട് നാ​യ​ക​ന്‍ മാ​തൃ​ക കാ​ട്ടി. നാ​ളെ മും​ബൈ​യി​ലാ​ണ് പ​ര​മ്പ​ര വി​ജ​യി​ക​ളെ നി​ര്‍ണ​യി​ക്കു​ന്ന മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.