ബാ​സ്‌​ക​റ്റ്‌​ബോ​ള്‍: ത്രീ ​ഓ​ണ്‍ ത്രീ​യി​ല്‍ ഇ​ന്ത്യ​ക്ക് ഇ​ര​ട്ട സ്വ​ര്‍ണം ഫൈ​വ് ഓ​ണ്‍ ഫൈ​വി​ല്‍ ഇ​ര​ട്ട ഫൈ​ന​ല്‍
ബാ​സ്‌​ക​റ്റ്‌​ബോ​ള്‍: ത്രീ ​ഓ​ണ്‍ ത്രീ​യി​ല്‍ ഇ​ന്ത്യ​ക്ക് ഇ​ര​ട്ട സ്വ​ര്‍ണം ഫൈ​വ് ഓ​ണ്‍ ഫൈ​വി​ല്‍ ഇ​ര​ട്ട ഫൈ​ന​ല്‍
Monday, December 9, 2019 11:32 PM IST
കാ​ഠ്മ​ണ്ഡു: 13-ാമ​ത് സൗ​ത്ത് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ത്രീ ​ഓ​ണ്‍ ത്രീ ​ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ ഇ​ന്ത്യ​ക്ക് ഇ​ര​ട്ട സ്വ​ര്‍ണം. വ​നി​താ വി​ഭാ​ഗ​ത്തി​ലും പു​രു​ഷ വി​ഭാ​ഗ​ത്തി​ലും ഇ​ന്ത്യ​ക്കാ​ണ് സ്വ​ര്‍ണം. വ​നി​താ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ളാ​യ അ​നീ​ഷാ ക്ലീ​റ്റ​സ്, ആ​ര്‍. ശ്രീ​ക​ല, ശ്രു​തി മേ​നോ​ന്‍ എ​ന്നി​വ​രും ഉ​ത്ത​ര്‍പ്ര​ദേ​ശ് സ്വ​ദേ​ശി ബ​ര്‍ഖ സോ​ന്‍ക​റു​മാ​യി​രു​ന്നു ടീ​മി​ല്‍. വ​നി​ത​ക​ളു​ടെ ഫൈ​ന​ലി​ല്‍ ഇ​ന്ത്യ 15-12ന് ​ശ്രീ​ല​ങ്ക​യെ തോ​ല്‍പ്പി​ച്ചു.

സാ​ധാ​ര​ണ ബാ​സ്‌​ക​റ്റ്‌​ബോ​ളി​ന്‍റെ ചെ​റി​യ പ​തി​പ്പാ​ണ് ത്രീ ​ഓ​ണ്‍ ത്രീ. ​ഇ​തി​ല്‍ 10 മി​നി​റ്റാ​ണ് ക​ളി. ഇ​തി​ല്‍ ആ​ദ്യം 21 പോ​യി​ന്‍റ് നേ​ടു​ന്ന​വ​രാ​ണ് ജ​യി​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ല്‍ അ​തി​നു​ള്ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടു​ന്ന​വ​ര്‍ ജ​യി​ക്കും. നാ​ലു പേ​രു​ള്ള ടീ​മി​ലെ മൂ​ന്നു പേ​ര്‍ ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ള്‍ ഒ​രാ​ള്‍ പ​ക​ര​ക്കാ​ര​നു​മാ​യി​രി​ക്കും.പു​രു​ഷ​ന്മാ​രി​ല്‍ ഹ​ര്‍ഷ​വ​ര്‍ധ​ന്‍ തോ​മാ​ര്‍, രാ​ജീ​വ് കു​മാ​ര്‍, മ​ഹി​പാ​ല്‍ സിം​ഗ്, ഹ​രി റാം ​എ​ന്നി​വ​ര​ട​ങ്ങി​യ ടീം 21 -15​ന് നേ​പ്പാ​ളി​നെ തോ​ല്‍പ്പി​ച്ചു.


ഫൈ​വ് ഓ​ണ്‍ ഫൈ​വ് ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ ഇ​ന്ത്യ​ക്ക് ഇ​ര​ട്ട ഫൈ​ന​ല്‍. പു​രു​ഷ​ന്മാ​രു​ടെ സെ​മി​യി​ല്‍ ഇ​ന്ത്യ 107 - 58ന് ​നേ​പ്പാ​ളി​നെ ത​ക​ര്‍ത്തു. വ​നി​ത​ക​ളി​ല്‍ ഇ​ന്ത്യ134 - 27ന് ​ഭൂ​ട്ടാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.