സ്വ​​ർ​​ണം സെ​​ഞ്ചു​​റി ക​​ട​​ന്നു
സ്വ​​ർ​​ണം സെ​​ഞ്ചു​​റി ക​​ട​​ന്നു
Saturday, December 7, 2019 11:56 PM IST
കാ​​ഠ്മ​​ണ്ഡു (നേ​​പ്പാ​​ൾ): 13-ാമ​​ത് സൗ​​ത്ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സ്വ​​ർ​​ണ മെ​​ഡ​​ൽ നേ​​ട്ടം സെ​​ഞ്ചു​​റി ക​​ട​​ന്നു. ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി മു​​ന്നേ​​റു​​ന്ന ഇ​​ന്ത്യ 110 സ്വ​​ർ​​ണം, 69 വെ​​ള്ളി, 35 വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 214 മെ​​ഡ​​ലു​​മാ​​യി ഒ​​ന്നാ​​മ​​താ​​ണ്.

അ​​ഫ്സ​​ലി​​നു വെ​​ള്ളി

പു​​രു​​ഷ വി​​ഭാ​​ഗം 800 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ മ​​ല​​യാ​​ളി താ​​രം മു​​ഹ​​മ്മ​​ദ് അ​​ഫ്സ​​ൽ ഇ​​ന്ത്യ​​ക്കാ​​യി വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി. 1:51.25 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് അ​​ഫ്സ​​ൽ വെ​​ള്ളി​​യ​​ണി​​ഞ്ഞ​​ത്. 42 കി​​ലോ​​മീ​​റ്റ​​ർ മാ​​ര​​ത്ത​​ണ്‍ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ജ്യോ​​തി ഗ​​വാ​​ത്ത് വെ​​ങ്ക​​ല​​വും പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ റ​​ഷി​​പാ​​ൽ സിം​​ഗ്, ശ്രേ സിം​​ഗ് എ​​ന്നി​​വ​​ർ വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി. 4x400 മീ​​റ്റ​​ർ പു​​രു​​ഷ റി​​ലേ​​യി​​ൽ ഇ​​ന്ത്യ വെ​​ള്ളി നേ​​ടി. ജാ​​വ​​ലി​​ൻ​​ത്രോ​​യി​​ൽ ശി​​വ്പാ​​ൽ സിം​​ഗ് 84.16 മീ​​റ്റ​​റോ​​ടെ വെ​​ള്ളി​​യ​​ണി​​ഞ്ഞു. വ​​നി​​താ 800 മീ​​റ്റ​​റി​​ൽ ലി​​ല്ലി ദാ​​സ് ഇ​​ന്ത്യ​​ക്കാ​​യി വെ​​ങ്ക​​ലം നേ​​ടി. മ​​ല​​യാ​​ളി താ​​രം പി.​​യു. ചി​​ത്ര അ​​ഞ്ചാം സ്ഥാ​​നം​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.