കോഹ്‌ലിയുടെ നോ​​ട്ട്ബു​​ക്ക് സെ​​ലി​​ബ്രേ​​ഷ​​ൻ
Saturday, December 7, 2019 12:02 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് മ​​ത്സ​​ര​​ത്തി​നി​ടെ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​​ഹ്‌​ലി ന​​ട​​ത്തി​​യ സാ​​ങ്ക​​ൽ​​പ്പി​​ക നോ​​ട്ട്ബു​​ക്ക് സെ​​ലി​​ബ്രേ​​ഷ​​ൻ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ത​​രം​​ഗ​​മാ​​യി. വി​​ൻ​​ഡീ​​സ് ബൗ​​ള​​ർ കെ​​സ​​റി​​ക്ക് വി​​ല്യം​​സ​​ണി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു കോ​​ഹ്‌​ലി​​യു​​ടെ സാ​​ങ്ക​​ൽ​​പ്പി​​ക നോ​​ട്ട്ബു​​ക്ക് ആ​​ഘോ​​ഷം.

ക​​രീ​​ബി​​യ​​ർ ട്വ​​ന്‍റി-20 ലീ​​ഗി​​ൽ ചാ​​ൻ​​ഡ് വി​​ക്‌​വാ​​ൾ​​ട്ട​​ണെ പു​​റ​​ത്താ​​ക്കി​​യ​​ശേ​​ഷം നോ​​ട്ട്ബു​​ക്കി​​ൽ കു​​റി​​ക്കു​​ന്ന​​തു​​പോ​​ലെ​ എ​ഴു​തി​യാ​ണ് വി​​ല്യം​​സ​​ണ്‍ വി​​ക്ക​​റ്റ് നേ​​ട്ടം ആ​​ഘോ​​ഷി​​ച്ച​​ത്. അ​​തി​​നു​​ള്ള മ​​റു​​പ​​ടി അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ വാ​ൾ​ട്ട​ൺ, വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​നി​ടെ ബാ​റ്റി​ൽ നോ​ട്ട് എ​ടു​ത്തു​ന്ന ആം​ഗ്യം കാ​ണി​ച്ച് ന​​ല്കി​​യി​​രു​​ന്നു. സ​​മാ​​ന രീ​​തി​​യി​​ൽ കോ​​ഹ്‌​ലി​​യും ഇ​ന്ന​ലെ ബാ​​റ്റി​​ൽ സാ​​ങ്ക​​ൽ​​പ്പി​​ക നോ​​ട്ടെ​​ഴു​​തി. വി​​ല്യം​​സ​​ണി​​ന്‍റെ 3.4 ഓ​​വ​​റി​​ൽ 60 റ​​ണ്‍​സ് ആ​​ണ് ഇ​​ന്ത്യ ഇ​​ന്ന​​ലെ അ​​ടി​​ച്ചെ​​ടു​​ത്ത​​ത്.


ഇ​​തോ​​ടെ രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ൽ റ​​ണ്‍ വേ​​ട്ട​​യി​​ൽ മു​​ന്നി​​ലു​​ള്ള രോ​​ഹി​​ത് ശ​​ർ​​മ​​യു​​മാ​​യു​​ള്ള വ്യ​​ത്യാ​​സം വെ​​റും മൂ​​ന്ന് റ​​ണ്‍​സ് ആ​​യും കോ​​ഹ്‌​ലി കു​​റ​​ച്ചു. രോ​​ഹി​​ത്തി​​ന് 2547ഉം ​​കോ​​ഹ്‌​ലി​​ക്ക് 2544ഉം ​​റ​​ണ്‍​സ് ആ​​ണു​​ള്ള​​ത്. രോ​​ഹി​​ത് 102ഉം ​​കോ​​ഹ്‌​ലി 73 മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഇ​​തു​​വ​​രെ ക​​ളി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.