ക​​ഥ​​യി​​ൽ മാ​​റ്റ​​മി​​ല്ല
Friday, December 6, 2019 12:05 AM IST
മും​​ബൈ: ഐ​​എ​​സ്എ​​ലി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ക​​ഥ​​യി​​ൽ മാ​​റ്റ​​മി​​ല്ല. ആ​ദ്യം മു​ന്നി​ലെ​ത്തു​ക​യും തു​ട​ർ​ന്ന് ഗോ​ൾ വ​ഴ​ങ്ങു​ക​യും ചെ​യ്യു​ന്ന ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സ്വ​ഭാ​വ​ത്തി​ന് ഇ​ന്ന​ലെ​യും മാ​റ്റ​മു​ണ്ടാ​യി​ല്ല. ആ​​ദ്യം ഗോ​​ള​​ടി​​ച്ച ബ്ലാ​​സ്റ്റേ​​ഴ്സ് തി​​രി​​കെ ഗോ​​ൾ വ​​ഴ​​ങ്ങി 1-1 സ​​മ​​നി​​ല​​യോ​​ടെ മും​​ബൈ സി​​റ്റി​​യു​​മാ​​യി പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു.

ആ​​ദ്യ പ​​കു​​തി​​യി​​ൽ ഗോ​​ൾ നേ​​ടാ​​ൻ ഇ​​രു ടീ​​മു​​ക​​ൾ​​ക്കും സാ​​ധി​​ച്ചി​​ല്ല. ഗോ​​ളി​​നാ​​യു​​ള്ള കാ​​ത്തി​​രി​​പ്പ് 75-ാം മി​​നി​​റ്റു​​വ​​രെ നീ​​ണ്ടു. 75-ാം മി​​നി​​റ്റി​​ൽ കാ​​ർ​​നെ​​യ്റോ​​യു​​ടെ പാ​​സി​​ൽ​​നി​​ന്ന് മെ​​സി ബൗ​​ളി ബ്ലാ​​സ്റ്റേ​​ഴ്സി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. എ​​ന്നാ​​ൽ, ഗോ​​ളി​​ന്‍റെ ആ​​വേ​​ശം കെ​​ട്ട​​ട​​ങ്ങു​​ന്ന​​തി​​നു മു​​ന്പ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ വ​​ല​​യും കു​​ലു​​ങ്ങി. 77-ാം മി​​നി​​റ്റി​​ൽ അ​​മി​​നെ ചേ​​ർ​​മി​​റ്റി​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു മും​​ബൈ​​യു​​ടെ ഗോ​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.