ബം​ഗ​ളൂ​രു​വി​നു ജ​യം
ബം​ഗ​ളൂ​രു​വി​നു ജ​യം
Thursday, December 5, 2019 12:10 AM IST
പൂ​ന: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സി മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഒ​ഡീ​ഷ എ​ഫ്സി​യെ കീ​ഴ​ട​ക്കി. 37-ാം മി​നി​റ്റി​ൽ ജു​വാ​ന​ൻ ആ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ ജ​യം കു​റി​ച്ച ഗോ​ൾ നേ​ടി​യ​ത്. തു​ട​ർ​ച്ച​യാ​യ ആ​റ് സ​മ​നി​ല​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഐ​എ​സ്എ​ലി​ൽ ഒ​രു ജ​യ​മു​ണ്ടാ​യ​ത്.

തോ​ൽ​വി അ​റി​യാ​തെ മു​ന്നേ​റു​ന്ന ബം​ഗ​ളൂ​രു പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തും എ​ത്തി. ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 13 പോ​യി​ന്‍റാ​ണ് ബം​ഗ​ളൂ​രു​വി​നു​ള്ള​ത്. ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 11 പോ​യി​ന്‍റ് വീ​ത​മു​ള്ള എ​ടി​കെ, ജം​ഷ​ഡ്പു​ർ എ​ന്നി​വ​യാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.