പ്ര​​ണ​​യ​​കാ​​ലം ഓ​​ർ​​മി​​ച്ച്...
പ്ര​​ണ​​യ​​കാ​​ലം ഓ​​ർ​​മി​​ച്ച്...
Tuesday, December 3, 2019 12:05 AM IST
ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ക്യാ​​പ്റ്റ​​ൻ സു​​നി​​ൽ ഛേത്രി​​യും ഭാ​​ര്യ സോ​​നം ഭ​​ട്ടാ​​ചാ​​ര്യ​​യും ത​​ങ്ങ​​ളു​​ടെ പ്ര​​ണ​​യ​​കാ​​ലം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ പ​​ങ്കു​​വ​​ച്ചു. ത​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന സു​​ബ്ര​​ത ഭ​​ട്ടാ​​ചാ​​ര്യ​​യു​​ടെ മ​​ക​​ളാ​​ണ് സോ​​നം എ​​ന്ന​​റി​​യാ​​തെ​​യാ​​ണ് ഛേത്രി ​​പ്ര​​ണ​​യി​​ച്ച​​ത്. അ​​ന്ന് സോ​​ന​​ത്തി​​നു പ്രാ​​യം പ​​തി​​ന​​ഞ്ചും ഛേത്രി​​ക്ക് പ​​തി​​നെ​​ട്ടും. ഛേത്രി​​യെ​​ക്കു​​റി​​ച്ച് സു​​ബ്ര​​ത വീ​​ട്ടി​​ലെ​​ത്തി പ​​റ​​യു​​ന്ന​​തു കേ​​ട്ടാ​​ണ് സോ​​ന​​ത്തി​​ന്‍റെ മ​​ന​​സി​​ൽ പ്ര​​ണ​​യം മൊ​​ട്ടി​​ട്ട​​ത്. ‘ഹ്യൂ​​മ​​ൻ​​സ് ഓ​​ഫ് ബോം​​ബെ’ എ​​ന്ന ഫേ​​സ്ബു​​ക്ക് പേ​​ജി​​ലൂ​​ടെ​​യാ​​ണ് ഇ​​രു​​വ​​രും പ്ര​​ണ​​യ​​കാ​​ലം ഓ​​ർ​​മി​​ച്ച​​ത്.

മോ​​ഹ​​ൻ ബ​​ഗാ​​ന്‍റെ ഫു​​ട്ബോ​​ൾ അ​​ക്കാ​​ഡ​​മി​​യി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഛേത്രി​​യെ കാ​​ണാ​​ൻ സോ​​നം എ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, നീ​​യൊ​​രു കു​​ട്ടി​​യാ. പോ​​യി​​രു​​ന്ന് പ​​ഠി​​ക്ക് എ​​ന്ന​​താ​​യി​​രു​​ന്നു ഛേത്രി​​യു​​ടെ ആ​​ദ്യ പ്ര​​തി​​ക​​ര​​ണം. സു​​ബ്ര​​ത ഭ​​ട്ടാ​​ചാ​​ര്യ​​യു​​ടെ ഫോ​​ണ്‍ ന​​ന്നാ​​ക്കാ​​ൻ ഏ​​ൽ​​പ്പി​​ച്ച​​പ്പോ​​ഴെ​​ത്തി​​യ ഒ​​രു കോ​​ളി​​ൽ​​നി​​ന്നാ​​ണ് സോ​​നം ത​​ന്‍റെ പ​​രി​​ശീ​​ല​​ക​​ന്‍റെ മ​​ക​​ളാ​​ണെ​​ന്ന് ഛേത്രി ​​അ​​റി​​ഞ്ഞ​​ത്. അ​​തോ​​ടെ വീ​​ണ്ടും ബ്രേ​​ക്ക് അ​​പ്പ് ആ​​യി. വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഛേത്രി ​​ഇ​​ക്കാ​​ര്യം സു​​ബ്ര​​ത ഭ​​ട്ടാ​​ചാ​​ര്യ​​യെ അ​​റി​​യി​​ക്കു​​ക​​യും വീ​​ട്ടി​​ൽ​​ചെ​​ന്നു പെ​​ണ്ണ് ചോ​​ദി​​ക്കു​​യും ചെ​​യ്തു. 2017 ഡി​​സം​​ബ​​ർ നാ​​ലി​​ന് ഇ​​രു​​വ​​രും വി​​വാ​​ഹി​​ത​​രാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.