0 റ​​ണ്‍​സ്, 6 വി​​ക്ക​​റ്റ്! ച​​രി​​ത്രം കു​​റി​​ച്ച് നേ​​പ്പാ​​ളി​​ന്‍റെ അ​​ഞ്ജ​​ലി
0 റ​​ണ്‍​സ്, 6 വി​​ക്ക​​റ്റ്! ച​​രി​​ത്രം കു​​റി​​ച്ച്  നേ​​പ്പാ​​ളി​​ന്‍റെ അ​​ഞ്ജ​​ലി
Tuesday, December 3, 2019 12:05 AM IST
കാ​​ഠ്മ​​ണ്ഡു: ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​വു​​മാ​​യി നേ​​പ്പാ​​ളി​​ന്‍റെ വ​​നി​​താ താ​​രം അ​​ഞ്ജ​​ലി ച​​ന്ദ്. സൗ​​ത്ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന​​ലെ ന​​ട​​ന്ന വ​​നി​​താ ട്വ​​ന്‍റി-20​​യി​​ൽ മാ​​ലി​​ദ്വീ​​പി​​നെ​​തി​​രേ അ​​ഞ്ജ​​ലി റ​​ണ്‍ വ​​ഴ​​ങ്ങാ​​തെ വീ​​ഴ്ത്തി​​യ​​ത് ആ​​റ് വി​​ക്ക​​റ്റ്. 2.1 ഓ​​വ​​റി​​ലാ​​ണ് അ​​ഞ്ജ​​ലി​​യു​​ടെ ഈ ​​മാ​​ജി​​ക് ബൗ​​ളിം​​ഗ് അ​​ര​​ങ്ങേ​​റി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ൽ മാ​​ലി​​ദ്വീ​​പ് 10.1 ഓ​​വ​​റി​​ൽ 16 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യി. നേ​​പ്പാ​​ൾ വെ​​റും അ​​ഞ്ച് പ​​ന്തി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 17 റ​​ണ്‍​സ് എ​​ടു​​ത്ത് ജ​​യം സ്വ​​ന്ത​​മാ​​ക്കി.


വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഇ​​തു​​വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്ന മി​​ക​​ച്ച ബൗ​​ളിം​​ഗ് മൂ​​ന്ന് റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​താ​​യി​​രു​​ന്നു. മാ​​ലി​​ദ്വീ​​പി​​ന്‍റെ മ​​സ എ​​ലി​​സ ഈ ​​വ​​ർ​​ഷം ചൈ​​ന​​യ്ക്കെ​​തി​​രേ നേ​​ടി​​യ ആ ​​റി​​ക്കാ​​ർ​​ഡ് ഇ​​തോ​​ടെ വ​​ഴി​​മാ​​റി.

പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലെ മി​​ക​​ച്ച ബൗ​​ളിം​​ഗ് ഇ​​ന്ത്യ​​യു​​ടെ ദീ​​പ​​ക് ചാ​​ഹ​​റി​​ന്‍റെ പേ​​രി​​ലാ​​ണ്, 3.2 ഓ​​വ​​റി​​ൽ ഏ​​ഴ് റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.