മ​ണി മു​ഴ​ക്കി​യ​ത് ഷേ​ക് ഹ​സീ​ന​യും മ​മ​താ ബാ​ന​ര്‍ജി​യും
മ​ണി മു​ഴ​ക്കി​യ​ത് ഷേ​ക് ഹ​സീ​ന​യും  മ​മ​താ ബാ​ന​ര്‍ജി​യും
Friday, November 22, 2019 11:50 PM IST
കോ​ല്‍ക്ക​ത്ത: ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷേ​ക് ഹ​സീ​ന​യും പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍ജി​യും ചേ​ര്‍ന്നാ​ണ് ഇ​ന്ത്യ​ന്‍ മ​ണ്ണി​ലെ ആ​ദ്യ​ത്തെ ഡേ-​നൈ​റ്റ് ടെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മ​ത്സ​ര​ത്തി​നു​മു​മ്പ് ഇ​രു​വ​രും ചേ​ര്‍ന്ന് ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ സ്ഥാ​പി​ച്ച മ​ണി മു​ഴ​ക്കി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ ച​രി​ത്ര​മു​ഹൂ​ര്‍ത്തം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യു​ടെ​യും ബം​ഗ്ലാ​ദേ​ശി​ന്‍യും ആ​ദ്യ​ത്തെ ഡേ-​നൈ​റ്റ് ടെ​സ്റ്റാ​ണ്. ബി​മാ​ന്‍ ബം​ഗ്ലാ​ദേ​ശ് എ​യ​ര്‍ലൈ​ന്‍സി​ന്‍റെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ഷേ​ക് ഹ​സീ​ന എ.​എ​സ്.​സി. ബോ​സ് അ​ന്താ​രാ​ഷ് ട്ര ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ന്‍ കോ​ല്‍ക്ക​ത്ത മേ​യ​ര്‍, പ​ശ്ചി​മ ബം​ഗാ​ള്‍ ന​ഗ​ര വി​ക​സ​ന, മു​ന്‍സി​പ്പ​ല്‍ കാ​ര്യ മ​ന്ത്രി ഫി​ര്‍ഹാ​ദ് ഹ​ക്കിം, ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി, ഇ​ന്ത്യ​യി​ലെ ബം​ഗ്ലാ​ദേ​ശ് ഹൈക്ക​മ്മീ​ഷ​ണ​ര്‍ സ​യീ​ദ് മു​സീം അ​ലി, ബം​ഗ്ലാ​ദേ​ശി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ റി​വാ ഗാം​ഗു​ലി ദാ​സ് എ​ന്നി​വ​രെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.