പാ​ക്കി​സ്ഥാ​ന് ത​ക​ര്‍ച്ച
പാ​ക്കി​സ്ഥാ​ന് ത​ക​ര്‍ച്ച
Thursday, November 21, 2019 11:25 PM IST
ബ്രി​സ്‌​ബെ​യ്ന്‍: ഓ​സ്‌​ട്രേ​ലി​ന്‍ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ പാ​ക്കി​സ്താ​ന് ത​ക​ര്‍ച്ച. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ന്‍ 86.2 ഓ​വ​റി​ല്‍ 240ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. ഓ​സീ​സ് പേ​സ​ര്‍മാ​രാ​ണ് പാ​ക്കി​സ്ഥാ​നെ ത​ക​ര്‍ത്ത​ത്. മി​ച്ച​ല്‍ സ്റ്റാ​ര്‍ക് നാ​ലും പാ​റ്റ് ക​മ്മി​ന്‍സ് മൂ​ന്നും ജോ​ഷ് ഹെ​യ്‌​സ​ല്‍വു​ഡ് ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി. ഒ​ര​ണ്ണം ന​ഥാ​ന്‍ ലി​യോ​ണി​നാ​യി​രു​ന്നു.


76 റ​ണ്‍സെ​ടു​ത്ത ആ​സാ​ദ് ഷ​ഫീ​ഖാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ഒ​രു വി​ക്ക​റ്റി​ന് 75 എ​ന്ന നി​ല​യി​ല്‍നി​ന്ന പാ​ക്കി​സ്ഥാ​ന്‍ അ​ഞ്ച് വി​ക്ക​റ്റി​ന് 94ലേ​ക്ക് പ​തി​ച്ചു. പി​ന്നീ​ട് ഷ​ഫീ​ഖ്, മു​ഹ​മ്മ​ദ് റി​സ്വാ​ന്‍ (37), യാ​സി​ര്‍ ഷാ (26) ​എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് പാ​ക്കി​സ്ഥാ​നെ മാ​ന്യ​മാ​യ സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. പു​തു​മു​ഖ പേ​സ​ര്‍ ന​സീം ഷാ ​ഏ​ഴു റ​ണ്‍സെ​ടു​ത്തു പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.