പി​ങ്ക് പ​ന്തി​ല്‍ കോ​ഹ്‌ലി​യു​ടെ പ​രി​ശീ​ല​നം
പി​ങ്ക് പ​ന്തി​ല്‍ കോ​ഹ്‌ലി​യു​ടെ പ​രി​ശീ​ല​നം
Thursday, November 21, 2019 12:07 AM IST
കോ​ല്‍ക്ക​ത്ത: നാ​ളെ ആ​രം​ഭി​ക്കു​ന്ന ഡേ-​നൈ​റ്റ് ക്രി​ക്ക​റ്റ് ടെ​സ്റ്റി​നു മു​മ്പ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി ​പ​രി​ശീ​ല​നം കൂ​ടു​ത​ല്‍ സ​ജീ​വ​മാ​ക്കി. അ​സ്ത​മ​യ​സ​മ​യ​ത്ത് ദീ​ര്‍ഘ​നേ​രം കോ​ഹ് ലി ​പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ പ​ന്തു​ക​ള്‍ നേ​രി​ട്ടു. മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ബാ​റ്റിം​ഗ് പ​രി​ശീ​ല​നം നീ​ണ്ട​ത്. ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ഡേ-​നൈ​റ്റ് ടെ​സ്റ്റാ​ണ് കോ​ല്‍ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ നാ​ളെ ആ​രം​ഭി​ക്കു​ന്ന​ത്. ബം​ഗ്ലാ​ദേ​ശി​ന്റെ​യും ആ​ദ്യ​ത്തേതാ​ണ്. പി​ങ്ക് ബോ​ളി​ല്‍ അ​സ്ത​മ​യ​സ​മ​യ​ത്ത് എ​ങ്ങ​നെ ബാ​റ്റ് ചെ​യ്യാ​മെ​ന്ന​തിൽ കൂ​ടു​ത​ല്‍ പ​രി​ജ്ഞാ​നം നേ​ടാ​നാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.


ചേ​തേ​ശ്വ​ര്‍ പൂജാ​ര ഉ​ള്‍പ്പെ​ടെ പ​ല​രും പി​ങ്ക് പ​ന്തി​ല്‍ ദു​ലീ​പ് ട്രോ​ഫി​ല്‍ ക​ളി​ച്ച​താ​ണ്. ആ​കാ​ശ​ത്തി​ന്റെ ക​ടും ചു​വ​പ്പും പ​ന്തി​ന്റെ പി​ങ്ക് നി​റം ഓ​റ​ഞ്ച് നി​റ​മാ​യും കാ​ണ​പ്പെ​ടു​ന്ന​തി​നാ​ല്‍ പി​ങ്ക് പ​ന്ത് സ​ന്ധ്യ​യി​ല്‍ കാ​ണു​ന്ന​ത് ഒ​രു വെ​ല്ലു​വി​ളി​യാ​കു​മെ​ന്നാ​ണ് ഇ​വ​ര്‍ പറയുന്ന​ത്. ഇ​ന്‍ഡോ​റി​ല്‍ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റ് മൂ​ന്നു ദി​വ​സം കൊ​ണ്ടു ജ​യി​ച്ച ടീം ​ഇ​ന്ത്യ അ​വി​ടെ തു​ട​ര്‍ന്ന് ഫ്‌​ളെ​ഡ് ലൈ​റ്റി​ല്‍ ദീ​ര്‍ഘ​നേ​രം പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.