ന​ദാ​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്ത് ത​ന്നെ
Tuesday, November 19, 2019 11:20 PM IST
ല​ണ്ട​ന്‍: പു​രു​ഷ ടെ​ന്നീ​സി​ല്‍ റ​ഫേ​ല്‍ ന​ദാ​ല്‍ ഈ ​സീ​സ​ണ്‍ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ പൂ​ര്‍ത്തി​യാ​ക്കി. എ​ടി​പി റാ​ങ്കിം​ഗി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ (1973 മു​ത​ല്‍) വ​ര്‍ഷാ​വ​സാ​നം ഒ​ന്നാം സ്ഥാ​നം പൂ​ര്‍ത്തി​യാ​ക്കി ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ക​ളി​ക്കാ​ര​നാ​ണ് ന​ദാ​ല്‍. 2008, 2010, 2013, 2017 വ​ര്‍ഷ​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​ന​വു​മാ​യാ​ണ് സ്പാ​നി​ഷ്താ​രം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഇ​തോ​ടെ നാ​ല് ത​വ​ണ വ​ര്‍ഷാ​വ​സാ​നം ഒ​ന്നാം സ്ഥാ​നം നേ​ടു​ക​യും ന​ഷ്ട​പ്പെ​ടു​ക​യും വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​നാ​ണ് ന​ദാ​ല്‍.


തു​ട​ര്‍ച്ച​യ​ല്ലാ​ത്ത അ​ഞ്ച് വ​ര്‍ഷം ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത ആ​ദ്യ താ​ര​വും ന​ദാ​ലാ​ണ്. ന​ദാ​ല്‍ ആ​ദ്യ​മാ​യി ലോ​ക ഒ​ന്നാം ന​മ്പ​റാ​യി (2008) പൂ​ര്‍ത്തി​യാ​ക്കി​യ​തും അ​വ​സാ​നം (2019) നേ​ടി​യ​തി​നു​മി​ട​യി​ല്‍ 11 വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​യു​ണ്ട്. ഇ​തും റി​ക്കാ​ര്‍ഡാ​ണ്. പു​രു​ഷ ടെ​ന്നീ​സി​ലെ ബി​ഗ് ഫോ​റു​ക​ളാ​യ ഫെ​ഡ​റ​ര്‍, ന​ദാ​ല്‍, ജോ​ക്കോ​വി​ച്ച്, ആ​ന്‍ഡി മു​റെ എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം പൂ​ര്‍ത്തി​യാ​ക്കു​ന്ന തു​ട​ര്‍ച്ച​യാ​യ 16 -ാം സീ​സ​ണാ​ണി​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.