ഹെനിൻ തുടങ്ങി റിക്കാർഡോടെ
Tuesday, November 19, 2019 12:00 AM IST
മാ​ങ്ങാ​ട്ടു​പ​റ​ന്പ്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടെ​ത്തി. എ​റി​ഞ്ഞി​ട്ട​ത് റി​ക്കാ​ർ​ഡും. സ​ബ് ജൂ​ണി​യ​ർ ഷോ​ട്ട്പു​ട്ട് മ​ത്സ​ര​ത്തി​ലാ​ണ് കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഹെ​നി​ൻ എ​ലി​സ​ബ​ത്ത് മീ​റ്റ് റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ച​ത്. 2018 ൽ ​വി​തു​ര ഗ​വ.​വി ആ​ൻ​ഡ് എ​ച്ച്എ​സ്‌​എ​സി​ലെ ബി.​എ​സ്. നി​ര​ഞ്ജ​ന കൃ​ഷ്ണ സ്ഥാ​പി​ച്ച 9.15 മീ​റ്റ​ർ ദൂ​ര​മാ​ണ് ഹെ​നി​ൻ മ​റി​ക​ട​ന്ന​ത്. 9.54 മീ​റ്റ​റാ​ണ് ഹെ​നി​ൻ കു​റി​ച്ച റി​ക്കാ​ർ​ഡ്.


കൊ​ച്ചി ചു​ള്ളി​ക്ക​ൽ കോ​യി​ൽ​ക്കാ​രം​പ​റ​ന്പി​ൽ ഏ​ബ്രാ​ഹം ജോ​സ​ഫ്-​ടി​ഷ ഇ​മ്മാ​നു​വ​ൽ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഹെ​നി​ൻ. ഷി​ബി മാ​ത്യു, സി.​ആ​ർ. മ​ധു, സ​ന്തോ​ഷ് ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ഹെ​നി​ന്‍റെ പ​രി​ശീ​ല​ക​ർ. കൂ​ടു​ത​ൽ മി​ക​വു കാ​ട്ടാ​ൻ ഹെ​നി​ന് ക​ഴി​യു​മെ​ന്നാ​ണ് പ​രി​ശീ​ല​ക​രു​ടെ വി​ശ്വാ​സം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.