ജ​യം തു​ട​ര്‍ന്ന് ഇ​ന്ത്യ
ജ​യം തു​ട​ര്‍ന്ന് ഇ​ന്ത്യ
Saturday, November 16, 2019 11:25 PM IST
ഇ​ന്‍ഡോ​ര്‍: ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ജ​യം തു​ട​ര്‍ന്ന് ഇ​ന്ത്യ. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് ഇ​ന്നിം​ഗ്‌​സി​ന്‍റെ​യും 130 റ​ണ്‍സി​ന്‍റെ​യും വ​ന്‍ ജ​യം. തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ഇ​ന്നിം​ഗ്‌​സ് ജ​യം കു​റി​ക്കു​ന്ന​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ അ​വ​സാ​ന ര​ണ്ടു ടെ​സ്റ്റി​ലും ഇ​ന്നിം​ഗ്‌​സ് ജ​യ​മാ​യി​രു​ന്നു. ഇ​തോ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 1-0ന് ​മു​ന്നി​ലെ​ത്തി. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ തു​ട​ര്‍ച്ച​യാ​യ ആ​റാം ടെ​സ്റ്റ് ജ​യ​മാ​ണ്. ജ​യ​ത്തോ​ടെ ഇ​ന്ത്യ 300 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ന്യൂ​സി​ല​ന്‍ഡി​ന് 60 പോ​യി​ന്‍റാ​ണു​ള്ള​ത്. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ഈ ​മാ​സം 22 മു​ത​ല്‍ കോ​ല്‍ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ ന​ട​ക്കും. ഇ​ന്ത്യ​യു​ടെ​യും ബം​ഗ്ല​ാദേ​ശി​ന്‍റെ​യും ആ​ദ്യ ഡേ–​നൈ​റ്റ് ടെ​സ്റ്റ് കൂ​ടി​യാ​ണി​ത്.

ത​ലേ​ന്ന​ത്തെ സ്‌​കോ​റാ​യ ആ​റി​ന് 493 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​നം ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്ത ഇ​ന്ത്യ, ബം​ഗ്ലാദേ​ശി​നു സ​മ്മാ​നി​ച്ച​ത് 343 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്​സ് ലീ​ഡ്. ഈ ​ലീ​ഡ് ക​ണ്ട് പ​ക​ച്ച ബം​ഗ്ലാ ​ബാ​റ്റിം​ഗ് നി​ര ത​ക​ര്‍ന്ന​ടി​ഞ്ഞു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 69.2 ഓ​വ​റി​ല്‍ 213 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ര​ണ്ടു ദി​വ​സ​ത്തി​ല​ധി​കം ക​ളി ബാ​ക്കി​നി​ല്‍ക്കെ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ധി​കാ​രി​ക ജ​യം.

ഇ​ട​യ്ക്കി​ടെ ക്യാ​ച്ചു​ക​ള്‍ വി​ട്ട ഇ​ന്ത്യ​ന്‍ ഫീ​ല്‍ഡ​ര്‍മാ​രാ​ണ് ബം​ഗ്ലാ​ദേ​ശി​നെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ത്ര​യെ​ങ്കി​ലും സ്‌​കോ​റി​ലെ​ത്താ​ന്‍ സ​ഹാ​യി​ച്ച​ത്. വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍ നാ​ലി​ല്‍ നി​ല്‍ക്കെ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ പ​ന്തി​ല്‍ രോ​ഹി​ത് ശ​ര്‍മ സ​മ്മാ​നി​ച്ച ‘ജീ​വ​ന്‍’ മു​ത​ലെ​ടു​ത്ത് മു​ഷ്ഫി​ഖു​ര്‍ റ​ഹി​മി​ന്‍റെ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​ന്‍ വി​ജ​യം ഇ​ത്ര​യെ​ങ്കി​ലും വൈ​കി​ച്ച​ത്. റ​ഹിം 150 പ​ന്തി​ല്‍ ഏ​ഴു ഫോ​ര്‍ സ​ഹി​തം 64 റ​ണ്‍സെ​ടു​ത്ത് ഒ​ന്‍പ​താ​മ​നാ​യി പു​റ​ത്താ​യി. ലി​ട്ട​ന്‍ ദാ​സ് 39 പ​ന്തി​ല്‍ 35 റ​ണ്‍സും മെ​ഹ​ദി ഹ​സ​ന്‍ 55 പ​ന്തി​ല്‍ 38 റ​ണ്‍സു​മെ​ടു​ത്തു. മു​ഹ​മ്മ​ദ് ഷ​മി നാ​ലും അ​ശ്വി​ന്‍ മൂ​ന്നും ഉ​മേ​ഷ് യാ​ദ​വ് ര​ണ്ടും ഇ​ഷാ​ന്ത് ശ​ര്‍മ ഒ​രു വി​ക്ക​റ്റും് വീ​ഴ്ത്തി.


സ്‌​കോ​ര്‍ബോ​ര്‍ഡ്

ബം​ഗ്ലാ​ദേ​ശ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 150
ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 493/6

ബം​ഗ്ലാ​ദേ​ശ് ര​ണ്ടാം ഇ​ന്നിം​ഗ്‌​സ്

ഷ​ദ്മാ​ന്‍ ഇ​സ് ലാം ​ബി ഇ​ഷാ​ന്ത് 6, ഇ​മ്രു​ള്‍ ക​യ്‌​സ് ബി ​യാ​ദ​വ് 6, മോ​മി​നു​ള്‍ ഹ​ഖ് എ​ല്‍ബി​ഡ​ബ്ല്യു ബി ​ഷാ​മി 7, മു​ഹ​മ്മ​ദ് മി​ഥു​ന്‍ സി ​അ​ഗ​ര്‍വാ​ള്‍ ബി ​ഷാ​മി 18, മു​ഷ്ഫി​ഖ​ര്‍ റ​ഹിം സി ​പു​ജാ​ര ബി ​അ​ശ്വി​ന്‍ 64, മു​ഹ​മ്മ​ദു​ള്ള സി ​രോ​ഹി​ത് ശ​ര്‍മ ബി ​ഷാ​മി 15, ലി​ട്ട​ന്‍ ദാ​സ് സി ​ആ​ന്‍ഡ് ബി ​അ​ശ്വി​ന്‍ 35, മെ​ഹ്ദി ഹ​സ​ന്‍ ബി ​യാ​ദ​വ് 38, ത​യ്ജു​ള്‍ ഇ​സ് ലാം ​സി സാ​ഹ ബി ​ഷാ​മി 6, അ​ബു ജ​യേ​ദ് നോ​ട്ടൗ​ട്ട് 4, എ​ബാ​ദ​ത് ഹു​സൈ​ന്‍ സി ​യാ​ദ​വ് ബി ​അ​ശ്വി​ന്‍ 1, എ​ക്‌​സ്ട്രാ​സ് 13, ആ​കെ 69.2 ഓ​വ​റി​ല്‍ 213 റ​ണ്‍സ്.

ബൗ​ളിം​ഗ്

ഇ​ഷാ​ന്ത് ശ​ര്‍മ 11-3-31-1, ഉ​മേ​ഷ് യാ​ദ​വ് 14-1-51-2, ഷാ​മി 16-7-31-4, ജ​ഡേ​ജ 14-2-47-0, അ​ശ്വി​ന്‍ 14.2-6-42-3
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.