രക്ഷപ്പെട്ടു
രക്ഷപ്പെട്ടു
Friday, November 15, 2019 12:00 AM IST
ദു​​ഷാ​​ൻ​​ബെ (ത​​ജി​​ക്കി​​സ്ഥാ​​ൻ): അ​​തി​​ശൈ​​ത്യ​​ത്തി​​ൽ പോ​​രാ​​ട്ടം വീ​​ര്യം ത​​ണു​​ത്തു​​റ​​ഞ്ഞി​​ല്ലെ​​ന്നു വ്യ​​ക്താ​​ക്കി ഇ​​ഞ്ചു​​റി ടൈം ​​ഗോ​​ളി​​ലൂ​​ടെ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് 1-1 സ​​മ​​നി​​ല. 10 ഡി​​ഗ്രി സെ​​ൽ​​ഷ​​സാ​​യി​​രു​​ന്നു താ​​പ​​നി​​ല.

92-ാം മി​​നി​​റ്റി​​ൽ സെ​​മി​​നെ​​ൻ ഡെം​​ഗ​​ൽ നേ​​ടി​​യ ഗോ​​ളി​​ലാ​​ണ് ഇ​​ന്ത്യ സ​​മ​​നി​​ല​ നേ​ടി​യ​ത്. ബ്ര​​ണ്ട​​ൻ ഫെ​​ർ​​ണാ​​ണ്ട​​സി​​ന്‍റെ കോ​​ർ​​ണ​​ർ കി​​ക്കി​​ൽ ഉ​​യ​​ർ​​ന്നു ചാ​​ടി ഹെ​​ഡ് ചെ​​യ്ത സെ​​മി​​നെ​​ൻ ഡെം​​ഗ​​ലി​​നു പി​​ഴ​​ച്ചി​​ല്ല. 76-ാം മി​​നി​​റ്റി​​ൽ പ്രീ​​തം കോ​​ട്ട​​ലി​​നെ പി​​ൻ​​വ​​ലി​​ച്ചാ​​ണ് കോ​​ച്ച് സ്റ്റി​മാ​ച്ച്, ഡെം​​ഗ​​ലി​​നെ ക​​ള​​ത്തി​​ലി​​റ​​ക്കി​​യ​​ത്. ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ ഫു​​ട്ബോ​​ളി​​ൽ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നാം സ​​മ​​നി​​ല​​യാ​​ണി​​ത്. മൂ​​ന്ന് പോ​​യി​​ന്‍റുമായി ​​നാ​​ലാമതാണ് ഇ​​ന്ത്യ​​ക്ക്.


ആ​​ദ്യ പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മിൽ സെ​​ൽ​​ഫ​​ഗാ​​ർ ന​​സാ​​റി​​ അഫ്ഗാനെ മുന്നിലെത്തിച്ചു. ഇ​​ന്ത്യ​​ക്കാ​​യി മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളാ​​യ സ​​ഹ​​ൽ അ​​ബ്ദു​​സ​​മ​​ദും ആ​​ഷി​​ഖ് കു​​രു​​ണി​​യ​​നും ക​​ള​​ത്തി​​ലി​​റ​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.