കേ​​ര​​ള​​ത്തി​​ന് 171 റ​​ണ്‍​സ് ജ​​യം
കേ​​ര​​ള​​ത്തി​​ന് 171 റ​​ണ്‍​സ് ജ​​യം
Friday, November 15, 2019 12:00 AM IST
ചെ​​ന്നൈ: വി​​ജ​​യ് മ​​ർ​​ച്ച​​ന്‍റ് ട്രോ​​ഫി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ള​​ത്തി​​നു മി​​ന്നും ജ​​യം. പോ​​ണ്ടി​​ച്ചേ​​രി​​യെ 171 റ​​ണ്‍​സി​​നാ​​ണ് കേ​​ര​​ളം കീ​​ഴ​​ട​​ക്കി​​യ​​ത്. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ കേ​​ര​​ളം 232 റ​​ണ്‍​സി​​ന് ഓ​​ൾ ഒൗ​​ട്ട് ആ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പോ​​ണ്ടി​​ച്ചേ​​രി​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 83ൽ ​​ഒ​​തു​​ക്കി കേ​​ര​​ളം 149 റ​​ണ്‍​സ് ലീ​​ഡ് നേ​​ടി. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ കേ​​ര​​ളം ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 159 റ​​ണ്‍​സെ​​ടു​​ത്ത് ഡി​​ക്ല​​യ​​ർ ചെ​​യ്തു.

309 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ന് ഇ​​റ​​ങ്ങി​​യ പോ​​ണ്ടി​​ച്ചേ​​രി 137ന് ​​പു​​റ​​ത്താ​​യി. അ​​തോ​​ടെ കേ​​ര​​ളം 171 റ​​ണ്‍​സി​​ന്‍റെ ആ​​ധി​​കാ​​രി​​ക ജ​​യം സ്വ​​ന്ത​​മാ​​ക്കി. കേ​​ര​​ള​​ത്തി​​നാ​​യി ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ നി​​ര​​ഞ്ജ​​ൻ വി. ​​ദേ​​വ് (108 റ​​ണ്‍​സ്) സെ​​ഞ്ചു​​റി നേ​​ടി. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ നി​​ര​​ഞ്ജ​​ൻ 45 റ​​ണ്‍​സു​​മാ​​യി പു​​റത്താ​​കാ​​തെ​​നി​​ന്നു. കേ​​ര​​ള​​ത്തി​​ന്‍റെ വി​​ന​​യ് ഷാ​​ജി വ​​ർ​​ഗീ​​സ് ആ​​റും, മാ​​ന​​വ് ര​​ഞ്ജി​​ത് എ​​ട്ടും വി​​ക്ക​​റ്റ് ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.