സന്തോഷഗോളാറാട്ട്
സന്തോഷഗോളാറാട്ട്
Saturday, November 9, 2019 11:11 PM IST
കോ​​​​ഴി​​​​ക്കോ​​​​ട്: സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ദ​​​​ക്ഷി​​​​ണ​​​​മേ​​​​ഖ​​​​ലാ യോ​​​​ഗ്യ​​​​താ റൗ​​​​ണ്ടി​​​​ൽ അ​​​​യ​​​​ൽ​​​​ക്കാ​​​​രാ​​​​യ ത​​​​മി​​​​ഴ്നാ​​​​ടി​​​​നെ​​​​തി​​​​രേ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഗോ​​ളാ​​റാ​​ട്ട്. എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത ആ​​​​റു ഗോ​​​​ളു​​​​ക​​​​ൾ​​​​ക്കാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ജ​​​​യം. ഇ​​​​തോ​​​​ടെ കേ​​​​ര​​​​ളം ഫൈ​​​​നാ​​​​ൽ റൗ​​​​ണ്ടി​​​​ൽ. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് മു​​​​ൻ ചാ​​​​മ്പ്യ​​​​ന്മാ​​​​രാ​​​​യ കേ​​​​ര​​​​ളം സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി​​​​യു​​​​ടെ ഫൈ​​​​ന​​​​ൽ റൗ​​​​ണ്ട് ക​​​​ളി​​​​ക്കു​​​​ന്ന​​​​ത്. ദ​​​​ക്ഷി​​​​ണ മേ​​​​ഖ​​​​ലാ യോ​​​​ഗ്യ​​​​താ റൗ​​​​ണ്ടി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​​​ന്ധ്ര​​​​യെ മ​​​​ട​​​​ക്ക​​​​മി​​​​ല്ലാ​​​​ത്ത അ​​​​ഞ്ച് ഗോ​​​​ളി​​​​ന് ത​​​​ക​​​​ർ​​​​ത്താ​​​​യി​​​​രു​​​​ന്നു കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തേ​​​​രോ​​​​ട്ടം.

ത​​മി​​ഴ്നാ​​ടി​​നെ​​തി​​രേ ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ൽ മൂ​​​​ന്ന് ഗോ​​​​ളു​​​​ക​​​​ൾ​​​​ക്ക് മു​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നു കേ​​​​ര​​​​ളം. ഇ​​​​രു​​​​പ​​​​ത്തി​​​​നാ​​​​ലാം മി​​​​നി​​​​റ്റി​​​​ൽ വി​​​​ഷ്ണു​​​​വാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​നു വേ​​​​ണ്ടി ആ​​​​ദ്യ ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. ജി​​​​ജോ​​​​യു​​​​ടെ പാ​​​​സി​​​​ൽ​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു ഗോ​​​​ൾ. 33-ാം മി​​​​നി​​​​റ്റി​​​​ൽ ജി​​​​തി​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ലീ​​​​ഡു​​​​യ​​​​ർ​​​​ത്തി. ഒ​​​​റ്റ​​​​യാ​​​​ൾ മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ഗോ​​​​ൾ. 45-ാം മി​​​​നി​​​​റ്റി​​​​ൽ ജി​​​​തി​​​​ൻ ടീമിന്‍റെ മൂ​​​​ന്നാം ഗോ​​​​ൾ വ​​​​ല​​​​യി​​​​ലാ​​​​യി. 83-ാം മി​​​​നി​​​​റ്റി​​​​ൽ മൗ​​​​സു​​​​ഫാ​​​​ണ് നാ​​​​ലാം ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്.


ഇ​​​​ഞ്ചു​​​​റി ടൈ​​​​മി​​​​ന്‍റെ ര​​​​ണ്ടാം മി​​​​നി​​​​റ്റി​​​​ൽ ജി​​​​ജോ അ​​​​ഞ്ചാം ഗോ​​​​ൾ നേ​​​​ടി. ഇ​​​​ഞ്ചു​​​​റി ടൈ​​​​മി​​​​ന്‍റെ നാ​​​​ലാം മി​​​​നി​​​​റ്റി​​​​ൽ എ​​​​മി​​​​ൽ ആ​​​​റാ​​​​മ​​​​ത്തെ ഗോ​​​​ളും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ദ​​​​ക്ഷി​​​​ണ​​​​മേ​​​​ഖ​​​​ല യോ​​​​ഗ്യ​​​​താ റൗ​​​​ണ്ടി​​​​ലെ എ ​​​​ഗ്രൂ​​​​പ്പി​​​​ൽ ര​ണ്ട് ജ​യ​ത്തി​ലൂ​ടെ കേ​ര​ളം ആ​റ് പോ​യി​ന്‍​റ് സ്വ​ന്ത​മാ​ക്കി. ഗ്രൂ​പ്പ് ചാ​ന്പ്യ​ന്മാ​രാ​യാ​ണ് കേ​ര​ളം ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.