ഇ​​ന്നു മു​​ത​​ൽ ദാ​​ദ ഡെ​​യ്സ്
Tuesday, October 22, 2019 11:57 PM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ത​​രം​​ഗം സൃ​​ഷ്ടി​​ച്ച ക്യാ​​പ്റ്റ​ന്മാ​​രി​​ൽ പ്ര​​ധാ​​നി​​യാ​​യ സൗ​​ര​​വ് ഗാം​​ഗു​​ലി ബോ​​ർ​​ഡ് ഓ​​ഫ് ക​​ണ്‍​ട്രോ​​ൾ ഫോ​​ർ ക്രി​​ക്ക​​റ്റ് ഇ​​ൻ ഇ​​ന്ത്യ (ബി​​സി​​സി​​ഐ) ത​​ല​​വ​​നാ​​യി ഇ​​ന്ന് ചു​​മ​​ത​​ല​​യേ​​ൽ​​ക്കും. ഇ​​ന്നു ന​​ട​​ക്കു​​ന്ന ബി​​സി​​സി​​ഐ വാ​​ർ​​ഷി​​ക യോ​​ഗ​​ത്തി​​ലാ​​ണ് ദാ​​ദ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന സൗ​​ര​​വ് അ​​ധ്യ​​ക്ഷ സ്ഥാ​​ന​​ത്ത് എ​​ത്തു​​ക.

ബി​​സി​​സി​​ഐ​​യു​​ടെ 39-ാമ​​ത് അ​​ധ്യ​​ക്ഷ​​നാ​​ണ് സൗ​​ര​​വ്. അ​​തോ​​ടെ സു​​പ്രീം​​കോ​​ട​​തി നി​​യോ​​ഗി​​ച്ച സി​​ഒ​​എ (ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ്) നി​​ഷ്ക്രി​​യ​​മാ​​കും. ക​​ഴി​​ഞ്ഞ 33 മാ​​സ​​മാ​​യി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ന്‍റെ നി​​യ​​ന്ത്ര​​ണം വി​​നോ​​ദ് റാ​​യ് അ​​ധ്യ​​ക്ഷ​​നാ​​യ സി​​ഒ​​എ​​യു​​ടെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു. സു​​പ്രീം​​കോ​​ട​​തി വി​​ധി അ​​നു​​സ​​രി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ സാ​​ധി​​ച്ച​​തി​​ൽ സ​​ന്തു​​ഷ്ട​​നാ​​ണെ​​ന്ന് വി​​നോ​​ദ് റാ​​യ് പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.