സി​​ന്ധു​​വി​​നു ജ​​യം
സി​​ന്ധു​​വി​​നു ജ​​യം
Tuesday, October 22, 2019 11:57 PM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ ലോ​​ക ജേ​​താ​​വാ​​യ പി.​​വി. സി​​ന്ധു​​വി​​നു ജ​​യം. ആ​​ദ്യ റൗ​​ണ്ടി​​ൽ കാ​​ന​​ഡ​​യു​​ടെ മി​​ഷേ​​ൽ ലി​​യെ​​യാ​​ണ് സി​​ന്ധു നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യ​​ത്. 44 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 21-15, 21-13നാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ ജ​​യം. ഹെ​​ഡ് ടു ​​ഹെ​​ഡി​​ൽ 6-2ന് ​​ഇ​​ന്ത്യ​​ൻ താ​​രം മു​​ന്നി​​ലാ​​ണ്. ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കി​​രീ​​ടം നേ​​ടി​​യ​​ശേ​​ഷം മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്താ​​ൻ സാ​​ധി​​ക്കാ​​ത്ത സി​​ന്ധു ഫ്ര​​ഞ്ച് ഓ​​പ്പ​​ണി​​ൽ ഒ​​രു തി​​രി​​ച്ചു​​വ​​ര​​വാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.


പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ ശു​​ഭാ​​ങ്ക​​ർ ഡെ ​​ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ആ​​ദ്യ ഗെ​​യിം ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഡേ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ്. ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ തോ​​മി സു​​ഗ്യാ​​ർ​​ത്തോ​​യെ​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം കീ​​ഴ​​ട​​ക്കി​​യ​​ത്. ഒ​​രു മ​​ണി​​ക്കൂ​​ർ 18 മി​​നി​​റ്റ് നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ 15-21, 21-14, 21-17നാ​​യി​​രു​​ന്നു ഡേ​​യു​​ടെ ജ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.