ബാസ്കറ്റ്: കേ​​ര​​ളം സെ​​മി​​യി​​ൽ
Tuesday, October 22, 2019 11:57 PM IST
പാ​​റ്റ്ന: 70-ാമ​​ത് ദേ​​ശീ​​യ ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കേ​​ര​​ളം സെ​​മി​​യി​​ൽ. ക്വാ​​ർ​​ട്ട​​റി​​ൽ ഗു​​ജ​​റാ​​ത്തി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് കേ​​ര​​ള പെ​​ണ്‍​കു​​ട്ടി​​ക​​ൾ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. 66-36നാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ജ​​യം. കേ​​ര​​ള​​ത്തി​​നാ​​യി കെ.​​എം. ന​​ന്ദ​​ന 12ഉം ​​അ​​മീ​​ഷ ജോ​​സ് 11ഉം ​​ആ​​ൻ മേ​​രി സ​​ക്ക​​റി​​യ 10ഉം ​​പോ​​യി​​ന്‍റ് വീ​​തം നേ​​ടി. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, ഛത്തീ​​സ്ഗ​​ഡ്, ത​​മി​​ഴ്നാ​​ട് എ​​ന്നി​​വ​​യും സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്. സെ​​മ​​യി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി ത​​മി​​ഴ്നാ​​ടാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.