റ​​യ​​ലി​​നെ അ​​ട്ടി​​മ​​റി​​ച്ച് മ​​യ്യോ​​ർ​​ക്ക
റ​​യ​​ലി​​നെ അ​​ട്ടി​​മ​​റി​​ച്ച് മ​​യ്യോ​​ർ​​ക്ക
Monday, October 21, 2019 12:28 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ തോ​​ൽ​​വി അ​​റി​​യാ​​തെ​​യു​​ള്ള മു​​ന്നേ​​റ്റ​​ത്തി​​നു വി​​രാ​​മം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ മ​​യ്യോ​​ർ​​ക്ക ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​ന് റ​​യ​​ലി​​നെ അ​​ട്ടി​​മ​​റി​​ച്ചു. ഏ​​ഴാം മി​​നി​​റ്റി​​ൽ ലാ​​ഗൊ ജൂ​​ണി​​യ​​ർ നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു മ​​യ്യോ​​ർ​​ക്ക​​യു​​ടെ ജ​​യം.

തു​​ട​​ർ​​ന്ന് 90 മി​​നി​​റ്റ് ആ ​​ലീ​​ഡ് കൈ​​വി​​ടാ​​തെ മ​​യ്യോ​​ർ​​ക്ക പി​​ടി​​ച്ചു​​നി​​ന്നു. 74-ാം മി​​നി​​റ്റി​​ൽ അ​​ൽ​​വാ​​രൊ ഒ​​ഡ്രി​​യോ​​സോ​​ല ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ റ​​യ​​ൽ പ​​ത്ത് പേ​​രാ​​യി ചു​​രു​​ങ്ങി​​യ​​തും തി​​രി​​ച്ച​​ടി​​യാ​​യി. ജ​​യ​​ത്തോ​​ടെ മ​​യ്യോ​​ർ​​ക്ക 15-ാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്നു. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡും വ​​ല​​ൻ​​സി​​യ​​യും ഓ​​രോ ഗോ​​ൾ വി​​തം​​നേ​​ടി പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു. ലീ​​ഗി​​ൽ ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 19 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്സ​​ലോ​​ണ​​യാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 18 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ൽ ര​​ണ്ടാമതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.