സി​​ന്ധു പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
സി​​ന്ധു പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
Tuesday, October 15, 2019 11:43 PM IST
കോ​​പ്പ​​ൻ​​ഹേ​​ഗ​​ൻ: ഡെ​ന്മാ​​ർ​​ക്ക് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു​​വും സാ​​യ് പ്ര​​ണീ​​തും പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ജേ​​താ​​വാ​​യ സി​​ന്ധു ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ഗ്രി​​ഗോ​​റി​​യ മാ​​രി​​സ്ക​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്.

സ്കോ​​ർ: 22-20, 21-18. മു​​ൻ ലോ​​ക ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ​​കൂ​​ടി​​യാ​​യ ഇ​​ന്തോ​​നേ​​ഷ്യ​​ൻ താ​​ര​​ത്തി​​നെ​​തി​​രേ സി​​ന്ധു​​വി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ ആ​​റാം ജ​​യ​​മാ​​ണി​​ത്. ലോ​​ക ചാം​​പ്യ​​ൻ​​ഷി​​പ്പി​​നു​​ശേ​​ഷം ന​​ട​​ന്ന ചൈ​​ന ഓ​​പ്പ​​ണി​​ലും കൊ​​റി​​യ ഓ​​പ്പ​​ണി​​ലും സി​​ന്ധു സെ​​മി​​പോ​​ലും കാ​​ണാ​​തെ പു​​റ​​ത്താ​​യി​​രു​​ന്നു.


പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ചൈ​​ന​​യു​​ടെ ലി​​ൻ ഡാ​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ബി. ​​സാ​​യ് പ്ര​​ണീ​​ത് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. 21-14, 21-17ന് ​​നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു സാ​​യ് പ്ര​​ണീ​​തി​​ന്‍റെ ജ​​യം. അ​​തേ​​സ​​മ​​യം, പി. ​​ക​​ശ്യ​​പ് ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി. താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ സി​​ട്ടി​​കോം ത​​മാ​​സി​​നോ​​ട് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു ക​​ശ്യ​​പി​​ന്‍റെ തോ​​ൽ​​വി. സ്കോ​​ർ: 13-21, 12-21.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.