മി​​ച്ച​​ൽ അ​​രി​​ശം തീ​​ർ​​ത്ത​​ത് ചു​​മ​​രി​​ൽ!
മി​​ച്ച​​ൽ അ​​രി​​ശം തീ​​ർ​​ത്ത​​ത് ചു​​മ​​രി​​ൽ!
Monday, October 14, 2019 11:33 PM IST
ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ പു​​റ​​ത്താ​​യ​​തി​​ന്‍റെ അ​​രി​​ശം ഡ്ര​​സിം​​ഗ് റൂ​​മി​​ലെ ചു​​മ​​രി​​ൽ ഇ​​ടി​​ച്ചു തീ​​ർ​​ത്ത ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം മി​​ച്ച​​ൽ മാ​​ർ​​ഷി​​ന് എ​​ട്ടി​​ന്‍റെ പ​​ണി​​കി​​ട്ടി. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ വ​​ല​​തു​​കൈ​​ക്ക് പൊ​​ട്ട​​ലേ​​റ്റ മി​​ച്ച​​ലി​​ന് അ​​ടു​​ത്ത മാ​​സം പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന ആ​​ദ്യ ടെ​​സ്റ്റി​​ൽ ക​​ളി​​ക്കാ​​ൻ സാ​​ധി​​ക്കു​​മോ എ​​ന്ന് വ്യ​​ക്ത​​മ​​ല്ല.

ഷെ​​ഫീ​​ൽ​​ഡ് ഷീ​​ൽ​​ഡി​​ൽ വെ​​സ്റ്റേ​​ണ്‍ ഓ​​സ്ട്രേ​​ലി​​യ​​യും ടാ​​സ്മാ​​നി​​യ​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു മി​​ച്ച​​ൽ മാ​​ർ​​ഷി​​ന്‍റെ ഭ്രാ​​ന്ത​​മാ​​യ വി​​കാ​​ര​​പ്ര​​ക​​ട​​നം. വെ​​സ്റ്റേ​​ണ്‍ ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ന്‍റെ നാ​​യ​​ക​​ൻ കൂ​​ടി​​യാ​​യ മി​​ച്ച​​ൽ മാ​​ർ​​ഷ് 53 റ​​ണ്‍​സ് എ​​ടു​​ത്ത് നി​​ൽ​​ക്കേ ജാ​​ക്സ​​ണ്‍ ബേ​​ഡി​​ന്‍റെ പ​​ന്തി​​ൽ റി​​ട്ടേ​​ണ്‍ ക്യാ​​ച്ച് ന​​ൽ​​കി​​യാ​​ണ് പു​​റ​​ത്താ​​യ​​ത്. ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്ത മി​​ച്ച​​ൽ മാ​​ർ​​ഷി​​ന്‍റെ അ​​ഭാ​​വം ഓ​​സ്ട്രേ​​ലി​​യ​​യ്ക്കും തി​​രി​​ച്ച​​ടി​​യാ​​യേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.