സൂ​​പ്പ​​ർ​​മാ​​ൻ സാ​​ഹ
സൂ​​പ്പ​​ർ​​മാ​​ൻ സാ​​ഹ
Monday, October 14, 2019 12:09 AM IST
പൂ​​ന: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ക്രി​​ക്ക​​റ്റ് ടെ​​സ്റ്റി​​ന്‍റെ നാ​​ലാം ദി​​നം ഉ​​ജ്വ​​ല ഡൈ​​വിം​​ഗ് ക്യാ​​ച്ചു​​മാ​​യി ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ വൃ​​ഥി​​മാ​​ൻ സാ​​ഹ സൂ​​പ്പ​​ർ​​മാ​​ൻ ആ​​യി. ഫോ​​ളോ​​ഓ​​ണ്‍ ചെ​​യ്യാ​​നി​​റ​​ങ്ങി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ത്യൂ​​നി​​സ് ഡി ​​ബ്രൂ​​യി​​നെ​​യാ​​ണ് (എ​​ട്ട് റ​​ണ്‍​സ്) ഉ​​മേ​​ഷ് യാ​​ദ​​വി​​ന്‍റെ പ​​ന്തി​​ൽ സാ​​ഹ ഇ​​ട​​തു​​ഭാ​​ഗ​​ത്തേ​​ക്ക് മു​​ഴു​​നീ​​ള ഡൈ​​വിം​​ഗി​​ലൂ​​ടെ ക്യാ​​ച്ചെ​​ടു​​ത്ത​​ത്. സാ​​ഹ​​യു​​ടെ സൂ​​പ്പ​​ർ​​മാ​​ൻ ക്യാ​​ച്ച് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ത​​രം​​ഗം സൃ​​ഷ്ടി​​ച്ചു. നാ​​ലാം ദി​​ന​​ത്തി​​ന്‍റെ ആ​​ദ്യ സെ​​ഷ​​നി​​ലാ​​യി​​രു​​ന്നു മു​​പ്പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ ബം​​ഗാ​​ൾ താ​​ര​​ത്തി​​ന്‍റെ സൂ​​പ്പ​​ർ​​മാ​​ൻ പ്ര​​ക​​ട​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.