കോതമംഗലം എംഎ കോളജ് ഹാട്രിക് ചാന്പ്യന്മാർ
Friday, October 11, 2019 12:07 AM IST
കോ​​ത​​മം​​ഗ​​ലം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി നീ​​ന്ത​​ൽ, വാ​​ട്ട​​ർ​​പോ​​ളോ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പു​​രു​​ഷ, വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജ് ‌ടീം തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യും ​​ഓ​​വ​​റോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ് നി​​ല​​നി​​ർ​​ത്തി. പാ​​ലാ സെ​​ന്‍റ് തോ​​മ​​സാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രെ ബ​​ഹു​​ദൂ​​രം പി​​ന്നി​​ലാ​​ക്കി​​യാ​​ണ് എം​​എ കോ​​ള​​ജി​​ന്‍റെ ആ​​ധി​​പ​​ത്യം. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ 138 പോ​​യി​​ന്‍റ് എം​​എ കോ​​ള​​ജ് നേ​​ടി​​യ​​പ്പോ​​ൾ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള പാ​​ലാ സെ​​ന്‍റ് തോ​​മ​​സി​​ന് 28 പോ​​യി​​ന്‍റാ​​ണ് ല​​ഭി​​ച്ച​​ത്. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ 129 പോ​​യി​​ന്‍റ് എം​​എ കോ​​ള​​ജ് നേ​​ടി. 28 പോ​​യി​​ന്‍റു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​നാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.


നീ​​ന്ത​​ലി​​ൽ സ​​ന്പൂ​​ർ​​ണ ആ​​ധി​​പ​​ത്യ​​മാ​​ണ് എം​​എ കോ​​ള​​ജ് കാ​​ഴ്ച​​വ​​ച്ച​​ത്. വാ​​ട്ട​​ർ പോ​​ളോ​​യി​​ലും എം​​എ കോ​​ള​​ജി​​നാ​​യി​​രു​​ന്നു മേ​​ധാ​​വി​​ത്വം. ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ പോ​​ലും എം​​എ കോ​​ള​​ജ് ടീം ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​ല്ല.

സ​​മാ​​പ​​ന ച​​ട​​ങ്ങി​​ൽ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി കാ​​യി​​ക വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​വി​​നു ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ച്ചു. ഡോ. ​​മാ​​ത്യു​​സ് ജേ​​ക്ക​​ബ്, വേ​​ണു​​ഗോ​​പാ​​ല​​ൻ നാ​​യ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ നി​​ന്ന് യൂ​​ണി​​വേ​​ഴ്സി​​റ്റി ടീ​​മി​​നേ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.