മി​​താ​​ലി @ 20
മി​​താ​​ലി @ 20
Wednesday, October 9, 2019 11:17 PM IST
വഡോദര: രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ഇ​​രു​​പ​​ത് വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ആ​​ദ്യ വ​​നി​​താ താ​​ര​​മെ​​ന്ന ച​​രി​​ത്രം കു​​റി​​ച്ച് ഇ​​ന്ത്യ​​യു​​ടെ മി​​താ​​ലി രാ​​ജ്. ഇ​​ന്ന​​ലെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​നി​​റ​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് മി​​താ​​ലി ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്.

സാ​​ങ്കേ​​തി​​ക​​മാ​​യി മി​​താ​​ലി ജൂ​​ണി​​ൽ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ 20 വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു. കാ​​ര​​ണം, 1999 ജൂ​​ണ്‍ 26നാ​​ണ് മി​​താ​​ലി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ലൂ​​ടെ രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ മി​​താ​​ലി രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലെ​​ത്തി 20 വ​​ർ​​ഷ​​വും 105 ദി​​വ​​സ​​വും പൂ​​ർ​​ത്തി​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, മാ​​ർ​​ച്ചി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ക്കാ​​യി മി​​താ​​ലി ഇ​​റ​​ങ്ങി​​യ ആ​​ദ്യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ ന​​ട​​ന്ന​​ത്. മ​​ത്സ​​ര​​ത്തി​​ൽ 11 റ​​ണ്‍​സ് എ​​ടു​​ത്ത് മി​​താ​​ലി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. എ​​ട്ട് വി​​ക്ക​​റ്റി​​ന് ഇ​​ന്ത്യ ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ക​​യും ചെ​​യ്തു.


ലോ​​ക ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ഏ​​ക​​ദി​​നം ക​​ളി​​ച്ച വ​​നി​​ത​​യും മി​​താ​​ലി​​യാ​​ണ്, 204 എണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.