ഇപിഎൽ: ലി​വ​ര്‍പൂ​ളി​നും ആഴ്സണലിനും ജ​യം
ഇപിഎൽ: ലി​വ​ര്‍പൂ​ളി​നും ആഴ്സണലിനും ജ​യം
Monday, September 23, 2019 11:32 PM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ലി​വ​ര്‍പൂ​ള്‍ വി​ജ​യ​ത്തു​ട​ര്‍ച്ച ന​ട​ത്തു​ന്നു. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍പൂ​ള്‍ 2-1ന് ചെ​ല്‍സി​യെ തോ​ല്‍പ്പി​ച്ച് തു​ട​ര്‍ച്ച​യാ​യ ആ​റാം ജ​യം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം പ​കു​തി​യി​ല്‍ ചെ​ല്‍സി​യു​ടെ ആ​ക്ര​മ​ണ​ത്തെ ത​ട​ഞ്ഞു​നി​ര്‍ത്തി​യാ​ണ് ലി​വ​ര്‍പൂ​ള്‍ സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ലെ ആ​റാം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ലീ​ഗി​ല്‍ ആ​റു മ​ത്സ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ ലി​വ​ര്‍പൂ​ള്‍ ര​ണ്ടാ​മ​തു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ​ക്കാ​ള്‍ അ​ഞ്ചു പോ​യി​ന്‍റ് മു​ന്നി​ലാ​ണ്. ലി​വ​ര്‍പൂ​ളി​ന് 18 പോ​യി​ന്‍റും സി​റ്റി​ക്ക് 13 പോ​യി​ന്‍റു​മാ​ണു​ള്ള​ത്.

ചെ​ല്‍സി​യു​ടെ സ്റ്റാം​ഫ​ര്‍ഡ് ബ്രി​ഡ്ജി​ല്‍ ആ​ദ്യ പ​കു​തി​യി​ല്‍ത​ന്നെ ട്രെ​ന്‍റ് അ​ല​ക്‌​സാ​ണ്ട​ര്‍ അ​ര്‍ണോ​ള്‍ഡ്, റോ​ബ​ര്‍ട്ടോ ഫി​ര്‍മി​നോ എ​ന്നി​വ​ര്‍ ഫ്രീ​കി​ക്കു​ക​ളി​ല്‍നി​ന്നു ല​ഭി​ച്ച പ​ന്തു​ക​ള്‍ വ​ല​യി​ലാ​ക്കി ലി​വ​ര്‍പൂ​ളി​നെ മു​ന്നി​ലെ​ത്തി​ച്ചു.

ര​ണ്ടാം പ​കു​തി​യി​ല്‍ ആ​വേ​ശ​ത്തോ​ടെ ക​ളി​ച്ച ചെ​ല്‍സി എ​ന്‍ഗോ​ലോ കാ​ന്‍റെ​യി​ലൂ​ടെ ഒ​ര​ണ്ണം മ​ട​ക്കി. അ​വ​സാ​നം ഒ​ര​വ​സ​രം ന​ഷ്ട​മാ​ക്കി​യ ചെ​ല്‍സി സ​മ​നി​ല ന​ഷ്ട​മാ​ക്കി. സീ​സ​ണി​ല്‍ ചെ​ല്‍സി​യു​ടെ ര​ണ്ടാ​മ​ത്തെ തോ​ല്‍വി​യാ​ണ്. 10 പോ​യി​ന്‍റു​മാ​യി 11-ാം സ്ഥാ​ന​ത്താ​ണ് ചെ​ല്‍സി.

പി​ന്നി​ല്‍നി​ന്ന് ആ​ഴ്‌​സ​ണ​ല്‍


ര​ണ്ടു ത​വ​ണ പി​ന്നി​ല്‍നി​ന്ന ആ​ഴ്‌​സ​ണ​ല്‍ 3-2ന് ​ആ​സ്റ്റ​ണ്‍വി​ല്ല​യെ തോ​ല്‍പ്പി​ച്ചു. സ്വ​ന്തം എ​മി​റേ​റ്റ്‌​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ പ​ത്തു പേ​രാ​യി ചു​രു​ങ്ങി​യ​ശേ​ഷ​മാ​ണ് ആ​ഴ്‌​സ​ണ​ലി​ന്‍റെ അ​തി​ശ​യി​പ്പി​ക്കു​ന്ന തി​രി​ച്ചു​വ​ര​വ്. 11 പോ​യി​ന്‍റു​മാ​യി ആ​ഴ്‌​സ​ണ​ല്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. അ​വ​സാ​നം പി​യ​ര്‍ എ​മെ​റി​ക് ഔ​ബ​മെ​യാം​ഗി​ന്‍റെ ഫ്രീ​കി​ക്കാ​ണ് ആ​ഴ്‌​സ​ണ​ലി​ന് മു​ഴു​വ​ന്‍ പോ​യി​ന്‍റും ന​ല്‍കി​യ​ത്.
20-ാം മി​നി​റ്റി​ല്‍ ജോ​ണ്‍ മാ​ക്ഗി​ന്നി​ന്‍റെ ഗോ​ളി​ല്‍ വി​ല്ല മു​ന്നി​ലെ​ത്തി. 41-ാം മി​നി​റ്റി​ല്‍ എ​യ്ന്‍സ്‌​ലി മെ​യ്റ്റ്‌​ലാ​ന്‍ഡ് നൈ​ല്‍സ് ര​ണ്ടാം മ​ഞ്ഞ​ക്കാ​ര്‍ഡ് ക​ണ്ടു​ പു​റ​ത്താ​യ​തോ​ടെ ആ​ഴ്ണ​ല്‍ പ​ത്തു​പേ​രാ​യി ചു​രു​ങ്ങി. 60-ാം മി​നി​റ്റി​ല്‍ നി​ക്കോ​ള​സ് പെ​പെ പെ​ന​ല്‍റ്റി​യിലൂ​ടെ ആ​തി​ഥേ​യ​ര്‍ക്ക് സ​മ​നി​ല ന​ല്കി. എ​ന്നാ​ല്‍ വീ​ണ്ടും വി​ല്ല മു​ന്നി​ലെ​ത്തി. വെ​സ് ലി​യാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. 81-ാം മി​നി​റ്റി​ല്‍ ക​ല്ലം ചേം​ബേ​ഴ്‌​സ് പീ​ര​ങ്കി​പ​ട​യെ ഒ​പ്പ​മെ​ത്തി​ച്ചു.

മൂ​ന്നു മി​നി​റ്റ് ക​ഴി​ഞ്ഞ് ഔ​ബ​മെ​യാം​ഗി​ന്‍റെ ഫ്രീ​കി​ക്ക് ആ​ഴ്‌​സ​ണ​ലി​ന് ജ​യം ന​ല്‍കി. പി​ന്നി​ല്‍നി​ല്‍ക്കേ ഒ​രാ​ളെ ന​ഷ്ട​മാ​യ​ശേ​ഷം പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ജ​യി​ക്കു​ന്ന ഒ​മ്പ​താ​മ​ത്തെ ടീ​മാ​ണ് ആ​ഴ്‌​സ​ണ​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.