ടൂർണമെന്‍റുകളിൽനിന്നു വിട്ടുനിന്നത് വിനയായി: സുശീൽ കുമാർ
ടൂർണമെന്‍റുകളിൽനിന്നു വിട്ടുനിന്നത് വിനയായി: സുശീൽ കുമാർ
Monday, September 23, 2019 11:32 PM IST
ലോ​ക ഗു​സ്തി ചാ​മ്പ്യ​ന്‍ഷി​പ്പി​നു മു​മ്പ് ന​ട​ന്ന ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍നി​ന്ന് വി​ട്ടു​നി​ന്ന​ത് പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചു​വെ​ന്ന് സു​ശീ​ല്‍ കു​മാ​ര്‍. 2012 ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​നും 2019 ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​നു​മി​ട​യി​ല്‍ സു​ശീ​ല്‍ കു​മാ​ര്‍ ഏ​ഴു ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മാ​ത്ര​മേ ഇ​റ​ങ്ങി​യി​ട്ടു​ള്ളൂ. ഇ​തി​നി​ടെ ന​ട​ന്ന 2014ലെ​യും 2018ലെ​യും കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ സു​ശീ​ല്‍ സ്വ​ര്‍ണം നേ​ടി​യി​രു​ന്നു.


എ​ന്നാ​ല്‍ ജ​ക്കാ​ര്‍ത്ത ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ മി​ക​വി​ലെ​ത്താ​നു​മാ​യി​ല്ല. ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ലൂ​ടെ ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​നു യോ​ഗ്യ​ത നേ​ടാ​നാ​യി താ​രം റ​ഷ്യ​ന്‍ കോ​ച്ച് ക​മാ​ല്‍ മാ​ലി​കോ​വി​നൊ​പ്പ​മാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. ജ​ക്കാ​ര്‍ത്ത ഗെ​യിം​സി​നെ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യെ​ങ്കി​ലും 74 കി​ലോഗ്രാം ​വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്യ റൗ​ണ്ടി​ല്‍ത​ന്നെ പു​റ​ത്താ​കാ​നാ​യി​രു​ന്നു വി​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.