ഋ​ഷ​ഭ് പ​ന്ത് പിന്നോട്ടിറങ്ങി ബാ​റ്റ് ചെ​യ്യ​ണമെ​ന്ന് ല​ക്ഷ്മ​ണ്‍
ഋ​ഷ​ഭ് പ​ന്ത് പിന്നോട്ടിറങ്ങി ബാ​റ്റ്  ചെ​യ്യ​ണമെ​ന്ന് ല​ക്ഷ്മ​ണ്‍
Monday, September 23, 2019 11:32 PM IST
ന്യൂ​ഡ​ല്‍ഹി: ഋ​ഷ​ഭ് പ​ന്തി​ന്‍റെ ആ​ക്ര​മി​ച്ചു​ക​ളി​ക്കു​ന്ന സ്വ​ഭാ​വം നാ​ലാം ന​മ്പ​റി​ല്‍ യോ​ജി​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗ് ഇ​തി​ഹാ​സം വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍. നാ​ലാം ന​മ്പ​റി​ല്‍നി​ന്ന് പി​ന്നോ​ട്ടി​റ​ങ്ങി ബാ​റ്റ് ചെ​യ്താ​ല്‍ ഫോ​മി​ല്‍ തി​രി​ച്ചെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും മു​ന്‍താ​രം പ്ര​തീ​ക്ഷ രേ​ഖ​പ്പെ​ടു​ത്തി.

പന്തുകൾ നേ​രി​ടു​ന്ന​തി​ല്‍ ഇ​ന്ത്യ​ന്‍ യു​വ​വി​ക്ക​റ്റ്കീ​പ്പ​ര്‍ പി​ന്തു​ട​രു​ന്ന തീ​രു​മാ​നം പ​ല​പ്പോ​ഴും ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. ഇ​ന്ത്യ ടീം ​പ​രി​ശീ​ല​ക​ന്‍ ത​ന്നെ പ​ന്തി​ന്‍റെ ഷോ​ട്ട് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽപ​ല​പ്പോ​ഴും വ​രു​ത്തു​ന്ന പോ​രാ​യ്മ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രി​ന്നു.

പ​ന്തി​ന്‍റെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ഏ​റ്റ​വും എ​ളു​പ്പ​മു​ള്ള മാ​ര്‍ഗം അ​ദ്ദേ​ഹ​ത്തെ നാ​ലാം സ്ഥാ​ന​ത്തു​നി​ന്ന് പി​ന്നോ​ട്ട് ഇ​റ​ക്കു​ന്ന​താ​ണ്. ആ​ക്ര​മി​ച്ചു ബാ​റ്റ് ചെ​യ്യു​ന്ന പ​ന്ത് ഷോ​ട്ടു​ക​ളും അ​തു​പോ​ലെ ത​ന്നെ കൈ​കാര്യം ചെ​യ്യും. നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ അ​ത് അ​ന്താ​രാ​ഷ്‌ട്ര ​ത​ല​ത്തി​ല്‍ നാ​ലാം ന​മ്പ​റി​ല്‍ ഫ​ല​പ്ര​ദ​മാ​കാ​ന്‍ സാ​ധ്യ​ത​ക​ള്‍ കു​റ​വാ​ണെ​ന്നും ഇ​തി​ഹാ​സ താ​രം പ​റ​ഞ്ഞു. പ​ന്ത് അ​ഞ്ചാ​മ​തോ ആ​റാ​മ​തോ ബാ​റ്റ് ചെ​യ്താ​ല്‍ എ​ങ്ങ​നെ​യും ബാ​റ്റ് ചെ​യ്യാ​നു​ള്ള ലൈ​സ​ന്‍സ് ല​ഭി​ക്കും. എ​ന്നാ​ല്‍ നാ​ലാം ന​മ്പ​റി​ല്‍ ബാ​റ്റ് ചെ​യ്ത് റ​ണ്‍സ് നേ​ടേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന് പ​ന്തി​ന് ഇ​പ്പോ​ള്‍ അ​റി​യി​ല്ലെ​ന്നും ല​ക്ഷ്മ​ണ്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.