വീ​ണ്ടും നെ​യ്മ​ര്‍
വീ​ണ്ടും നെ​യ്മ​ര്‍
Monday, September 23, 2019 11:32 PM IST
ലി​യോ​ണ്‍: ഒ​രി​ക്ക​ല്‍ക്കൂ​ടി അ​വ​സാ​ന മി​നി​റ്റി​ല്‍ നെ​യ്മ​ര്‍ പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍റെ ര​ക്ഷ​ക​നാ​യി. ലീ​ഗ് വ​ണ്‍ ഫു​ട്‌​ബോ​ളി​ല്‍ നെ​യ്മ​റു​ടെ ഗോ​ളി​ല്‍ പി​എ​സ്ജി 1-0ന് ​ലി​യോ​ണെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ പി​എ​സ്ജി ഒ​ന്നാം സ്ഥാ​നം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി. പി​എ​സ്ജി​ക്ക് 15 പോ​യി​ന്‍റാ​ണു​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ആം​ഗേ​ഴ്‌​സി​ന് 12 പോ​യി​ന്‍റും.

ക​ഴി​ഞ്ഞ​യാ​ഴ്ച റേ​സിം​ഗ് സ്റ്റാ​ര്‍സ്ബ​ര്‍ഗി​നെ തോ​ല്‍പ്പി​ച്ച​തും അ​വ​സാ​ന​മി​നി​റ്റി​ല്‍ ബ്ര​സീ​ലി​യ​ന്‍ താ​ര​ത്തി​ന്‍റെ ഗോ​ളി​ലാ​ണ്. ലി​യോ​ണി​നെ​തി​രെ മു​ഴു​വ​ന്‍ സ​മ​യം തീ​രാ​ന്‍ ഏ​ഴു​മി​നി​റ്റു​ള്ള​പ്പോ​ഴാ​ണ് നെ​യ്മ​റു​ടെ ഗോ​ള്‍.


മ​ത്സ​ര​ത്തി​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യ പി​എ​സ്ജി​യുടെ 21-ാമ​ത്തെ ഷോ​ട്ടാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. ചെ​റി​യൊ​രു വെ​ട്ടി​ത്തി​രി​യ​ലി​ലൂ​ടെ നാ​ലു പ്ര​തി​രോ​ധ​ക്കാ​രെ വെ​ട്ടി​ച്ച് നെ​യ്മ​ര്‍ തൊ​ടു​ത്ത പ​ന്ത് അ​വ​സാ​നം ആ​ന്‍റ​ണി ലോ​പ്പ​സി​നെ​യും മ​റി​ക​ട​ന്ന് വ​ല​യി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.