ഷ​ന്താ​ള്‍ ജ്യോ​തി​യും ലി​റ്റി​ല്‍ ഫ്‌​ള​വ​റും ചാ​മ്പ്യ​ന്മാ​ര്‍
ഷ​ന്താ​ള്‍ ജ്യോ​തി​യും ലി​റ്റി​ല്‍ ഫ്‌​ള​വ​റും ചാ​മ്പ്യ​ന്മാ​ര്‍
Monday, September 23, 2019 11:32 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: 36-ാമ​ത് ഡോ​ണ്‍ ബോ​സ്‌​കോ ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ആ​ണ്‍കു​ട്ടി​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഷ​ന്താ​ള്‍ ജ്യോ​തി മു​ട്ട​വും പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ച്ച്എ​സ്എ​സ് കൊ​ര​ട്ടി​യും ജേ​താ​ക്ക​ളാ​യി. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ തോ​ല്‍വി അ​റി​യാ​തെ​യു​ള്ള കു​തി​പ്പാ​ണ്് ഷ​ന്താ​ള്‍ ജ്യോ​തി​യും ലി​റ്റി​ല്‍ ഫ്‌​ള​വ​റും ന​ട​ത്തി​യ​ത്.

ആ​ണ്‍കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ ഷ​ന്താ​ള്‍ ജ്യോ​തി 61-38ന് ​ഡോ​ണ്‍ ബോ​സ്‌​കോ ഇ​രി​ങ്ങാ​ല​ക്കു​ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഷ​ന്താ​ളി​നാ​യി നി​ഖി​ല്‍ തോ​മ​സ് 22 പോ​യി​ന്‍റും അ​ഖി​ല്‍ ന​വാ​ബ് 17 പോ​യി​ന്‍റും ആ​ല്‍ബി​ന്‍ തോ​മ​സ് 12 പോ​യി​ന്‍റും നേ​ടി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.


പെ​ണ്‍കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ ലി​റ്റി​ല്‍ ഫ്്‌​ള​വ​ര്‍ കൊ​ര​ട്ടി 50-43ന് ​മൗ​ണ്ട് കാ​ര്‍മ​ല്‍ എ​ച്ച്എ​സ്എ​സ് കോ​ട്ട​യ​ത്തെ തോ​ല്‍പ്പി​ച്ചു. 18 പോ​യി​ന്‍റ് നേ​ടി​യ അ​ക്ഷ​യ ഫി​ലി​പ്പാ​ണ് ലി​റ്റി​ല്‍ ഫ്‌​ള​വ​റി​നെ കി​രീ​ട​ത്തി​ലേ​ക്കു ന​യി​ച്ച​ത്. പി​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് ലി​റ്റി​ല്‍ ഫ്‌​ള​വ​റി​ന്‍റെ തി​രി​ച്ചു​വ​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.