സം​സ്ഥാ​ന ഫെ​ൻ​സിം​ഗ്:ക​ണ്ണൂ​രും വ​യ​നാ​ടും ചാ​ന്പ്യ​ൻ​മാ​ർ
Monday, September 23, 2019 11:19 PM IST
തൊ​​ടു​​പു​​ഴ: ന്യൂ​​മാ​​ൻ കോ​​ള​​ജ് ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന സം​​സ്ഥാ​​ന സ​​ബ് ജൂ​​ണി​​യ​​ർ കേ​​ഡ​​റ്റ് ഫെ​​ൻ​​സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ​​ബ് ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ വ​​യ​​നാ​​ടും കേ​​ഡ​​റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ ക​​ണ്ണൂ​​രും ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി.

സ​​ബ് ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ടു​​ക്കി​​ക്കും കേ​​ഡ​​റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ വ​​യ​​നാ​​ടി​​നു​​മാ​​ണ് ര​​ണ്ടാം സ്ഥാ​​നം. ഡീ​​ൻ കു​​ര്യ​​ക്കോ​​സ് എം​​പി സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി​​യും തൊ​​ടു​​പു​​ഴ മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ പേ​​ഴ്സ​​ണ്‍ ജെ​​സി ആ​​ന്‍റ​​ണി​​യും മെ​​ഡ​​ലു​​ക​​ളും ട്രോ​​ഫി​​ക​​ളും വി​​ത​​ര​​ണം​ചെ​​യ്തു. സം​​ഘാ​​ട​​ക സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ എം. ​​മോ​​നി​​ച്ച​​ൻ അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. വൈ​​സ്ചെ​​യ​​ർ​​മാ​​ൻ വി.​​ജി. പ്ര​​ഭാ​​ക​​ര​​ൻ സ്വാ​​ഗ​​തം പ​​റ​​ഞ്ഞു.


കേ​​ര​​ള ഫെ​​ൻ​​സിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ടി എം.​​എ​​സ്. പ​​വ​​ന​​ൻ റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു. ന്യൂ​​മാ​​ൻ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​തോം​​സ​​ണ്‍ ജോ​​സ​​ഫ്, ജി​​ല്ലാ യൂ​​ത്ത് വെ​​ൽ​​ഫെ​​യ​​ർ ഓ​​ഫീ​​സ​​ർ വി.​​എ​​സ്. ബി​​ന്ദു എ​​ന്നി​​വ​​ർ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ ഷാ​​ഹു​​ൽ ഹ​​മീ​​ദ്, ഖോ​​ഖോ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ബാ​​ബു ആ​​ന്‍റ​​ണി, സെ​​പാ​​ക് താ​​ക്ക​​റോ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ടി.​​കെ. സു​​കു, തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കേ​​ര​​ള സ്റ്റേ​​റ്റ് സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ അം​​ഗം ശ​​ര​​ത് യു. ​​നാ​​യ​​ർ ന​​ന്ദി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.