നാ​​ണ​​ക്കേ​​ട്! 25 വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും മോ​​ശം തു​​ട​​ക്ക​​വു​​മാ​​യി ബാ​​ഴ്സ ഇ​​ഴ​​യു​​ന്നു
Monday, September 23, 2019 12:55 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് ഞെ​​ട്ടി​​പ്പി​​ക്കു​​ന്ന തോ​​ൽ​​വി. ഈ ​​സീ​​സ​​ണി​​ൽ സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ച് ലീ​​ഗി​​ലെ​​ത്തി​​യ ഗ്ര​​നാ​​ഡ​​യോ​​ട് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ 2-0നാ​​യി​​രു​​ന്നു ബാ​​ഴ്സ​​യു​​ടെ തോ​​ൽ​​വി. ലീ​​ഗി​​ൽ ആ​​ദ്യ​​ത്തെ അ​​ഞ്ച് മ​​ത്സ​​രം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ര​​ണ്ട് ജ​​യ​​വും ര​​ണ്ട് തോ​​ൽ​​വി​​യും ഒ​​രു സ​​മ​​നി​​ല​​യു​​മാ​​യി ഏ​​ഴ് പോ​​യി​​ന്‍റോ​​ടെ എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ് ബാ​​ഴ്സ. 25 വ​​ർ​​ഷ​​ത്തി​​നി​​ടെ ഏ​​റ്റ​​വും മോ​​ശം സീ​​സ​​ണ്‍ തു​​ട​​ക്ക​​മെ​​ന്ന നാ​​ണ​​ക്കേ​​ടി​​ലാ​​യി ഇ​​തോ​​ടെ ബാ​​ഴ്സ​​ലോ​​ണ. ജൊ​​ഹാ​​ൻ ക്രൈ​​ഫി​​ന്‍റെ കീ​​ഴി​​ലാ​​യി​​രു​​ന്ന​​പ്പോ​​ൾ 1994-95 സീ​​സ​​ണി​​ലാ​​യി​​രു​​ന്നു മു​​ന്പ് ഇ​​ത്ത​​ര​​ത്തി​​ൽ ബാ​​ഴ്സ നാ​​ണം​​കെ​​ട്ട​​ത്.

സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ ഒ​​ന്പ​​ത് ഗോ​​ളു​​ക​​ളാ​​ണ് ബാ​​ഴ്സ​​ലോ​​ണ വ​​ഴ​​ങ്ങി​​യ​​ത്, നേ​​ടി​​യ​​ത് 12 എ​​ണ്ണ​​വും. ലീ​​ഗി​​ൽ ഇ​​തു​​വ​​രെ ഏ​​റ്റ​​വുമ​​ധി​​കം ഗോ​​ൾ വ​​ഴ​​ങ്ങി​​യ ടീ​​മു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ റ​​യ​​ൽ ബെ​​റ്റി​​സി​​നും എ​​സ്പാ​​നി​​യോ​​ളി​​നും ഒ​​പ്പ​​മാ​​ണ് ക​​റ്റാ​​ല​​ൻ​​സ്. സൂ​​പ്പ​​ർ​​താ​​രം ല​​യ​​ണ​​ൽ മെ​​സി പ​​രി​​ക്കി​​ൽ​​നി​​ന്ന് മു​​ക്ത​​നാ​​യി തി​​രി​​ച്ചെ​​ത്തി​​യി​​ട്ടും ബാ​​ഴ്സ​​യ്ക്കു ഫോം ​​ക​​ണ്ടെ​​ത്താ​​ൻ സാ​​ധി​​ച്ചി​​ല്ല.


ര​​ണ്ടാം മി​​നി​​റ്റി​​ൽ റ​​മോ​​ൻ അ​​സീ​​സ്, 66-ാം മി​​നി​​റ്റി​​ൽ അ​​ൽ​​വാ​​രോ വി​​ഡി​​ല്ലോ എ​​ന്നി​​വ​​രാ​​ണ് ഗ്ര​​നാ​​ഡ​​യ്ക്കാ​​യി ല​​ക്ഷ്യം​​ക​​ണ്ട​​ത്. വി​​ദാ​​ലി​​ന്‍റെ ഹാ​​ൻ​​ഡ് ബോ​​ളി​​നു ല​​ഭി​​ച്ച പെ​​ന​​ൽ​​റ്റി​​യാ​​യി​​രു​​ന്നു ര​​ണ്ടാം ഗോ​​ളി​​നു വ​​ഴി​​വ​​ച്ച​​ത്. ആ​​ദ്യ ഇ​​ല​​വ​​നി​​ൽ മെ​​സി ഇ​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ലും 45-ാം മി​​നി​​റ്റി​​ൽ സൂ​​പ്പ​​ർ താ​​ര​​ത്തെ ക​​ള​​ത്തി​​ലി​​റ​​ങ്ങി. ജ​​യ​​ത്തോ​​ടെ ഗ്ര​​നാ​​ഡ 10 പോ​​യി​​ന്‍റു​​മാ​​യി ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത് എ​​ത്തി.
മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ സെ​​ൽ​​റ്റ വി​​ഗോ ഗോ​​ൾര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി. വി​​യ്യാ​​റ​​യ​​ൽ 2-0നു ​​റ​​യ​​ൽ വ​​യ്യ​​ഡോ​​ലി​​ഡി​​നെ കീ​​ഴ​​ട​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.