ചൈ​ന ഓ​പ്പ​ണ്‍ കരോളിന മാ​രി​ന്
Monday, September 23, 2019 12:55 AM IST
ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണ ജേ​​താ​​വാ​​യ വ​​നി​​താ ബാ​​ഡ്മി​​ന്‍റ​​ണ്‍ സിം​​ഗി​​ൾ​​സ് താ​​രം ക​​രോ​​ളി​​ന മാ​​രി​​ൻ ചൈ​​ന ഓ​​പ്പ​​ണ്‍ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. ക​​രി​​യ​​റി​​നു​​പോ​​ലും ഭീ​​ഷ​​ണി​​യാ​​യ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് എ​​ട്ട് മാ​​സം നീ​​ണ്ട വി​​ശ്ര​​മ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് സ്പാ​​നി​​ഷ് താ​​രം കോ​​ർ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ത്. മ​​ട​​ങ്ങിവ​​ര​​വ് ചൈ​​ന ഓ​​പ്പ​​ണ്‍ നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ് മാ​​രി​​ൻ ആ​​ഘോ​​ഷി​​ച്ചു.

ഫൈ​​ന​​ലി​​ൽ താ​​യ്‌​വാ​​ന്‍റെ താ​​യി സു ​​യിം​​ഗി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് മാ​​രി​​ൻ ജേ​​താ​​വാ​​യ​​ത്. ക​​ഴി​​ഞ്ഞ ആ​​റ് ത​​വ​​ണ താ​​യ്‌​വാ​​ൻ താ​​ര​​ത്തെ നേ​​രി​​ട്ട​​പ്പോ​​ഴും മാ​​രി​​ൻ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ഒ​​രു മ​​ണി​​ക്കൂ​​ർ അ​​ഞ്ച് മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 14-21, 21-17, 21-18നാ​​യി​​രു​​ന്നു മാ​​രി​​ന്‍റെ ജ​​യം. ആ​​ന​​ന്ദാ​​ശ്രു​​പൊ​​ഴി​​ച്ചാ​​ണ് മാ​​രി​​ൻ കോ​​ർ​​ട്ട് വി​​ട്ട​​ത്. ജ​​നു​​വ​​രി​​യി​​ൽ ഇ​​ന്തോ​​നേ​​ഷ്യ മാ​​സ്റ്റേ​​ഴ്സ് ഫൈ​​ന​​ലി​​നി​​ടെ​​യാ​​യി​​രു​​ന്നു മാ​​രി​​ന്‍റെ കാ​​ലി​​നു പ​​രി​​ക്കേ​​റ്റ​​ത്.


പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ കെ​ന്‍റോ മൊ​​മോ​​ട്ട ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ആ​​ന്‍റ​​ണി സി​​നി​​സു​​ക​​യെ കീ​​ഴ​​ട​​ക്കി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.