യു​​വന്‍റസിനു ജ​​യം; ബ​​ഫ​​ൺ, മാൾദിനിക്കൊപ്പം
Monday, September 23, 2019 12:55 AM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ യു​​വ​​ന്‍റ​​സി​​നു ജ​​യം. ആ​​രോ​​ണ്‍ റാം​​സി (31-ാം മി​​നി​​റ്റ്) യു​​വ​​ന്‍റ​​സി​​നാ​​യി അരങ്ങേറ്റ ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ (49-ാം മി​​നി​​റ്റ്) പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ​​യും വ​​ല​​കു​​ലു​​ക്കി. അ​​തോ​​ടെ നി​​ല​​വി​​ലെ ചാ​​ന്പ്യ​​ന്മാ​​ർ 2-1ന് ​​ഹെ​​ല്ല​​സ് വെ​​റോ​​ണ​​യെ കീ​​ഴ​​ട​​ക്കി.

യു​​വ​​ന്‍റ​​സ് സൂ​​പ്പ​​ർ ഗോ​​ളി​​യ​​യ ജി​​യാ​​ൻ​​ലൂ​​ജി ബ​​ഫ​​ണ്‍ ച​​രി​​ത്ര നേ​​ട്ട​​ത്തി​​ലെ​​ത്തു​​ന്ന​​തി​​നും മ​​ത്സ​​രം വ​​ഴി​​യൊ​​രു​​ക്കി. ക്ല​​ബ് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ഇ​​തി​​ഹ​​ാസ​​താ​​രം പൗ​​ളോ മാ​​ൾ​​ദി​​നി​​ക്കൊ​​പ്പ​​മെ​​ത്തി ബ​​ഫ​​ണ്‍ (902 മ​​ത്സ​​ര​​ങ്ങ​​ൾ). ഫ്ര​​ഞ്ച് ക്ല​​ബ് പി​​എ​​സ്ജി​​യി​​ൽ​​നി​​ന്ന് യു​​വ​​ന്‍റ​​സി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ ബ​​ഫ​​ണ്‍ ഇ​​ന്ന​​ലെ​​യാ​​ണ് ആ​​ദ്യ​​മാ​​യി ടീ​​മി​​നാ​​യി ഗോ​​ൾ​​വ​​ല കാ​​ത്ത​​ത്. മൂ​​ന്ന് ക്ല​​ബ്ബു​​ക​​ൾ​​ക്കാ​​യി ക​​ളി​​ച്ചാ​​ണ് ബ​​ഫ​​ണ്‍, മാ​​ൾ​​ദി​​നി​​ക്കൊ​​പ്പ​​മെ​​ത്തി​​യ​​ത്. എ​​സി മി​​ലാ​​നു വേ​​ണ്ടി മാ​​ത്ര​​മാ​​ണ് മാ​​ൾ​​ദി​​നി ക​​ളി​​ച്ചി​​ട്ടു​​ള്ള​​ത്.


നാ​​ട്ട​​ങ്ക​​ത്തി​​ൽ ഇ​​ന്‍റ​​ർ

മി​​ലാ​​നി​​ലെ നാ​​ട്ട​​ങ്ക​​ത്തി​​ൽ ഇ​​ന്‍റ​​ർ 2-0നു ​​ജ​​യി​​ച്ചു. എ​​സി മി​​ലാ​​ന്‍റെ ത​​ട്ട​​ക​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ മാ​​ഴ്സ​​ലോ ബ്രൊ​​സോ​​വി​​ക് (49-ാം മി​​നി​​റ്റ്), റൊ​​മേ​​ലു ലു​​കാ​​ക്കു (78-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്‍റ​​റി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. 12 പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്‍റ​​ർ മി​​ലാ​​ൻ ഒ​​ന്നാ​​മ​​താ​​ണ്. 10 പോ​​യി​​ന്‍റു​​ള്ള യു​​വ​​ന്‍റ​​സ് ര​​ണ്ടാ​​മ​​തു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.