ബ്ലാ​​സ്റ്റേ​​ഴ്സി​​നു ജ​​യം
ബ്ലാ​​സ്റ്റേ​​ഴ്സി​​നു ജ​​യം
Monday, September 23, 2019 12:55 AM IST
കൊ​​ച്ചി: ഐ​​എ​​സ്എ​​ൽ 2019-20 സീ​​സ​​ണു മു​​ന്നോ​​ടി​​യാ​​യി ന​​ട​​ന്ന പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നു മി​​ക​​ച്ച ജ​​യം. സൗ​​ത്ത് യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി​​യെ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു​​ ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് മ​​ഞ്ഞ​​പ്പ​​ട ത​​ക​​ർ​​ത്ത​​ത്. 30-ാം മി​​നി​​റ്റി​​ൽ മ​​ഗേ​​ഷ് സെ​​ൽ​​വ​​യു​​ടെ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ലൂ​​ടെ സൗ​​ത്ത് യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി മു​​ന്നി​​ലെ​​ത്തി.

എ​​ന്നാ​​ൽ, 60-ാം മി​​നി​​റ്റി​​ൽ ഹ​​രി​​ച​​ര​​ണ്‍ ന​​ർ​​സാ​​രി മ​​ഞ്ഞ​​പ്പ​​ട​​യെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. തു​​ട​​ർ​​ന്ന് 69-ാം മി​​നി​​റ്റി​​ൽ സാ​​മു​​വേ​​ൽ ലാ​​ൽ​​മു​​വാ​​ൻ​​പു​​യി​​യ​​യും 79-ാം മി​​നി​​റ്റി​​ൽ ജി​​യെ​​ന്നി സ്യു​​വെ​​ർ​​ലൂ​​ണും ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ ബ്ലാ​​സ്റ്റേ​​ഴ്സ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. പ​ന​ന്പ​ള്ളി ന​ഗ​റി​ലെ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. പ്ര​വേ​ശ​നം ടീം ​അം​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.