എ​​ട്ട​​ടി വീ​​ര​​ൻ സി​​റ്റി
Sunday, September 22, 2019 1:22 AM IST
സ​​താം​​പ്ട​​ണ്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി വാ​​റ്റ്ഫോ​​ഡി​​നെ ഗോ​​ൾ മ​​ഴ​​യി​​ൽ മു​​ക്കി. മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത എ​​ട്ട് ഗോ​​ളു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു സി​​റ്റി​​യു​​ടെ ജ​​യം. സി​​റ്റി​​ക്കാ​​യി ബെ​​ർ​​ണാ​​ഡോ സി​​ൽ​​വ (15, 48, 60 മി​​നി​​റ്റു​​ക​​ൾ) ഹാ​​ട്രി​​ക്ക് നേ​​ടി. ആ​​ദ്യ മി​​നി​​റ്റി​​ൽ ഡേ​​വി​​ഡ് സി​​ൽ​​വ​​യാ​​യി​​രു​​ന്നു ഗോ​​ൾ വേ​​ട്ട​​യ്ക്ക് തു​​ട​​ക്ക​​മി​​ട്ട​​ത്. 85-ാം മി​​നി​​റ്റി​​ൽ കെ​​വി​​ൻ ഡി ​​ബ്രൂ​​യി​​ൻ ഗോ​​ൾ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി.

ടോ​​ട്ട​​ന​​ത്തെ 2-1ന് ​​ലെ​​സ്റ്റ​​ർ സി​​റ്റി കീ​​ഴ​​ട​​ക്കി. വി​​എ​​ആ​​റി​​ലൂ​​ടെ ര​​ണ്ട് ഗോ​​ൾ നി​​ഷേ​​ധി​​ച്ച മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. 29-ാം മി​​നി​​റ്റി​​ൽ ഹാ​​രി കെ​​യ്ൻ വീ​​ണി​​ട​​ത്തു​​കി​​ട​​ന്ന് ഗോ​​ള​​ടി​​ച്ചാ​​ണ് ടോ​​ട്ട​​ന​​ത്തെ മു​​ന്നി​​ലെ​​ത്തി​​ച്ച​​ത്. ര​​ണ്ടാം പ​​കു​​തി​​യി​​ൽ ര​​ണ്ട് ഗോ​​ള​​ടി​​ച്ച് ആ​​തി​​ഥേ​​യ​​രാ​​യ ലെ​​സ്റ്റ​​ർ ജ​​യം സ്വ​​ന്ത​​മാ​​ക്കി.


എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ സ​​താം​​പ്ട​​ണി​​നെ​​തി​​രേ ബേ​​ണ്‍​മ​​ത്തി​​നു ജ​​യം. ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു ബേ​​ണ്‍​മ​​ത്ത് വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. ആ​​ദ്യ​​മാ​​യാ​​ണ് ഏ​​തെ​​ങ്കി​​ലു​​മൊ​​രു പോ​​രാ​​ട്ട​​ത്തി​​ൽ സ​​താം​​പ്ട​​ണി​​ൽ ബേ​​ണ്‍​മ​​ത്ത് ജ​​യി​​ക്കു​​ന്ന​​ത്. മു​​ന്പ് 15 ത​​വ​​ണ ഇ​​വി​​ടെ എ​​ത്തി​​യ​​പ്പോ​​ഴും ആ​​റ് തോ​​ൽ​​വി​​യും ഒ​​ന്പ​​ത് സ​​മ​​നി​​ല​​യു​​മാ​​യി​​രു​​ന്നു ബേ​​ണ്‍​മ​​ത്തി​​നു​​ണ്ടാ​​യ​​ത്.

ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 10 പോ​​യി​​ന്‍റു​​മാ​​യി ബേ​​ണ്‍​മ​​ത്ത് നാ​​ലാ​​മ​​തെ​​ത്തി. ലെ​​സ്റ്റ​​ർ (11 പോയിന്‍റ്) മൂ​​ന്നാ​​മ​​തും 13 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ര​​ണ്ടാ​​മ​​തു​​മാ​​ണ്. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 15 പോ​​യി​​ന്‍റു​​ള്ള ലി​​വ​​ർ​​പൂ​​ളാ​​ണ് ഒ​​ന്നാ​​മ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.