യൂറോപ്പ: യുണൈറ്റഡിനും ആഴ്‌സണലിനും ജയം
യൂറോപ്പ: യുണൈറ്റഡിനും ആഴ്‌സണലിനും ജയം
Friday, September 20, 2019 11:05 PM IST
മാ​ഞ്ച​സ്റ്റ​ര്‍ /ഫ്രാ​ങ്ക്ഫ​ര്‍ട്ട്: യൂ​റോ​പ്പ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഇം​ഗ്ലീ​ഷ് ക്ല​ബ്ബു​ക​ള്‍ക്ക് ജ​യം. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 1-0ന് ​എ​ഫ്‌​സി അ​സ്താ​ന​യെ തോ​ല്‍പ്പി​ച്ച​പ്പോ​ള്‍ ആ​ഴ്‌​സ​ണ​ല്‍ എ​വേ മ​ത്സ​ര​ത്തി​ല്‍ ഐ​ന്‍ട്രാ​ക്ട് ഫ്രാ​ങ്ക്ഫ​ര്‍ട്ടി​നെ 3-0നു ത​ക​ര്‍ത്തു. എ​എ​സ് റോ​മ, സെ​വി​യ്യ ടീ​മു​ക​ളും ജ​യി​ച്ചു.

ഗ്രൂ​പ്പ് എ​ലി​ല്‍ മേ​സ​ണ്‍ ഗ്രീ​ന്‍വു​ഡി​ന്‍റെ (73-ാം മിനിറ്റ്) ഗോ​ളി​ലാ​ണ് ഓ​ള്‍ഡ്ട്രാ​ഫ​ര്‍ഡി​ല്‍ യു​ണൈ​റ്റ​ഡി​ന്‍റെ ജ​യം. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ സീ​നി​യ​ര്‍ കു​പ്പാ​യ​ത്തി​ല്‍ ഗ്രീ​ന്‍വു​ഡി​ന്‍റെ ആ​ദ്യ ഗോ​ളാ​ണ്. ഒ​രു യൂ​റോ​പ്യ​ന്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ യു​ണൈ​റ്റ​ഡി​നാ​യി ഗോ​ള്‍ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​നാ​യി 17 വ​യ​സും 353 ദി​വ​സ​വു​മു​ള്ള ഗ്രീ​ന്‍വു​ഡ്. മാ​ര്‍ക​സ് റ​ഷ്ഫ​ര്‍ഡ് സ്ഥാ​പി​ച്ച റി​ക്കാ​ര്‍ഡാ​ണ് ത​ക​ര്‍ന്ന​ത്.


ഒ​രു ഗോ​ള്‍ നേ​ടു​ക​യും ര​ണ്ടെ​ണ്ണ​ത്തി​നു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത കൗ​മാ​ര​താ​രം ബു​കാ​യോ സാ​ക​യു​ടെ മി​ക​വി​ലാ​ണ് ഗ്രൂ​പ്പ് എ​ഫി​ല്‍ ആ​ഴ്‌​സ​ണൽ,‍ ഐ​ന്‍ട്രാ​ക്ട് ഫ്രാ​ങ്ക്ഫ​ര്‍ട്ടി​നെ തോ​ല്‍പ്പി​ച്ച​ത്. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ സെ​വി​യ്യ 3-0ന് ​എ​ഫ്‌​കെ ക്വാ​രാ​ബാ​ഗി​നെ​യും റോ​മ 4-0ന് ​ഇ​സ്താം​ബു​ള്‍ ബ​സാ​ക്‌​സെ​ഹി​റി​നെ​യും തോ​ല്‍പ്പി​ച്ചു. വൂ​ള്‍ഫ്‌​സ്ബ​ര്‍ഗ്, എ​ഫ്‌​സി പോ​ര്‍ട്ടോ, ഓ​സ്ട്രി​യ​ന്‍ ക്ല​ബ് വൂ​ള്‍ഫ്‌​സ്ബ​ര്‍ഗ് എ​സി, ഡൈ​നാ​മോ കീ​വ്, എ​ഫ്‌​സി ബാ​സ​ല്‍, പി​എ​സ്‌വി ​ഐ​ന്തോ​വ​ന്‍, ഗെ​റ്റാ​ഫെ ടീ​മു​ക​ളും‍ ജ​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.