സിബിഎസ്ഇ ടിടി തുടങ്ങി
Friday, September 20, 2019 11:05 PM IST
അങ്കമാലി: സിബിഎസ്ഇ ടേബിൾ ടെന്നീസ് ടൂർണമെന്റ് അങ്കമാലി വിശ്വജ്യോതി സ്കൂളിൽ തുടങ്ങി. കളമശേരി രാജഗിരി സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് കാച്ചപ്പിള്ളി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോൺ ബെർക്ക്മാൻസ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്ങൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബിൻ പെരിയപ്പാടൻ, സിബിഎസ്ഇ ടൂർണമെന്റ് നിരീക്ഷകൻ ജോസഫ് ചാക്കോ, സ്കൂൾ പ്രധാനാധ്യാപിക വിദ്യ കെ. നായർ, പിടിഎ പ്രസിഡന്റ് അബി ഡേവിഡ്, വൈസ് പ്രസിഡന്റ് നൈജോ അരീയ്ക്കൽ, വിദ്യാർഥി പ്രതിനിധികളായ നാദിയ, ശ്രീപാർവതി എന്നിവർ പങ്കെടുത്തു. കേരളത്തിലെ വിവിധ സിബിഎസ്ഇ വിദ്യാലയങ്ങളിൽനിന്നായി 23 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നു.