സി​​ന്ധു പു​​റ​​ത്ത്
സി​​ന്ധു പു​​റ​​ത്ത്
Thursday, September 19, 2019 11:29 PM IST
ഷാം​​ഗ്ഹാ​​യ്: ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ സിം​​ഗി​​ൾ​​സ് കി​​രീ​​ടം നേ​​ടി​​യ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു​​വി​​ന് ചൈ​​ന ഓ​​പ്പ​​ണി​​ൽ കാ​​ലി​​ട​​റി. ര​​ണ്ടാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ പോ​​ണ്‍​പാ​​വി ചോ​​ചു​​വോം​​ഗി​​നോ​​ട് ഒ​​ന്നി​​നെ​​തി​​രെ ര​​ണ്ട് ഗെ​​യി​​മു​​ക​​ൾ​​ക്ക് അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി നേരി​​ട്ട് സി​​ന്ധു പു​​റ​​ത്ത്.

58 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 21-12, 13-21, 19-21നാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ തോ​​ൽ​​വി. ആ​​ദ്യ ഗെ​​യിം അ​​നാ​​യാ​​സം സ്വ​​ന്ത​​മാ​​ക്കി​​യ സി​​ന്ധു​​വി​​ന് പ​​ക്ഷെ ര​​ണ്ടും മൂ​​ന്നും ഗെ​​യി​​മി​​ൽ പി​​ഴ​​ച്ചു. സി​​ന്ധു പു​​റ​​ത്താ​​യ​​തോ​​ടെ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ലെ ഇ​​ന്ത്യ​​ൻ പ്ര​​തീ​​ക്ഷ​​ക​​ളും അ​​വ​​സാ​​നി​​ച്ചു. സൈ​​ന നെ​​ഹ്‌​വാ​​ൾ ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി​​രു​​ന്നു.


പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ പി. ​​ക​​ശ്യ​​പും പു​​റ​​ത്താ​​യി. ഒ​​രു മ​​ണി​​ക്കൂ​​ർ 10 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ആ​​ന്‍റ​​ണി സി​​നി​​സു​​ക​​യോ​​ട് 23-21, 15-21, 21-12നാ​​യി​​രു​​ന്നു ക​​ശ്യ​​പി​​ന്‍റെ തോ​​ൽ​​വി. അ​​തേ​​സ​​മ​​യം, ബി. ​​സാ​​യ്പ്ര​​ണീ​​ത് മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. ചൈ​​ന​​യു​​ടെ ഗ്വാ​​ങ് സു ​​ലു​​വി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. ക്വാ​​ർ​​ട്ട​​റി​​ൽ ആ​​ന്‍റ​​ണി സി​​നി​​സു​​ക​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.