വി​​നേ​​ഷ് ഫോഗട്ടി​​നു ടോ​​ക്കി​​യോ ടി​​ക്ക​​റ്റ്
വി​​നേ​​ഷ് ഫോഗട്ടി​​നു ടോ​​ക്കി​​യോ ടി​​ക്ക​​റ്റ്
Thursday, September 19, 2019 12:12 AM IST
നൂ​​ർ-​​സു​​ൽ​​ത്താ​​ൻ (ക​​സാ​​ക്കി​​സ്ഥാ​​ൻ): 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ന് യോ​​ഗ്യ​​ത നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ ഗു​​സ്തി താ​​ര​​മാ​​യി വി​​നേ​​ഷ് ഫോ​​ഗ​​ട്ട്. ലോ​​ക ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ റെ​​പ്പ​​ഷെ റൗ​​ണ്ടി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് വി​​നേ​​ഷി​​ന് ഒ​​ളി​​ന്പി​​ക് ടി​​ക്ക​​റ്റ് നേ​​ടി​​ക്കൊ​​ടു​​ത്ത​​ത്.

വ​​നി​​ത​​ക​​ളു​​ടെ 53 കി​​ലോ​​ഗ്രാം ഫ്രീ​​സ്റ്റൈ​​ൽ ഗു​​സ്തി​​യു​​ടെ ര​​ണ്ടാം റെ​​പ്പ​​ഷെ റൗ​​ണ്ടി​​ൽ നി​​ല​​വി​​ലെ വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വും ലോ​​ക ഒ​​ന്നാം ന​​ന്പ​​റു​​മാ​​യ സാ​​റ ആ​​ൻ ഹി​​ൽ​​ഡ​​ർ​​ബാ​​ൻ​​ഡി​​നെ തോ​​ൽ​​പി​​ച്ചാ​​ണ് വി​​നേ​​ഷ് ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. 8-2 നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​രം വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്.

ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​ത നേ​​ടി​​യ​​ശേ​​ഷം തു​​ട​​ർ​​ന്ന് ന​​ട​​ന്ന വെ​​ങ്ക​​ല മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ലും ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ വി​​നേ​​ഷ് വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു. ര​​ണ്ട് ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് മെ​​ഡ​​ൽ നേ​​ടി​​യ ഗ്രീ​​സി​​ന്‍റെ മ​​രി​​യ പ്രെ​​വാ​​ലാ​​ര​​കി​​യെ​​യാ​​ണ് വെ​​ങ്ക​​ല മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ വി​​നേ​​ഷ് മ​​ല​​ർ​​ത്തി​​യ​​ടി​​ച്ച​​ത്. സ്കോ​​ർ: 4-1. കോ​​മ​​ണ്‍​വെ​​ൽ​​ത്ത്, ഏ​​ഷ്യ​​ൻ മെ​​ഡ​​ൽ ജേ​​താ​​വാ​​യ ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ആ​​ദ്യ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് മെ​​ഡ​​ലാ​​ണി​​ത്. മു​​ന്പ് മൂ​​ന്ന് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​റ​​ങ്ങി​​യി​​ട്ടും മെ​​ഡ​​ൽ ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല.


ഒ​​ളി​​ന്പി​​ക് വെ​​ങ്ക​​ല മെ​​ഡ​​ൽ ജേ​​താ​​വാ​​യ സ്വീ​​ഡ​​ന്‍റെ സോ​​ഫി​​യ മാ​​റ്റ്സ​​ണി​​നെ 7-0നു ​​നി​​ഷ്പ്ര​​ഭ​​മാ​​ക്കി​​യാ​​ണ് വി​​നേ​​ഷ് പ്രീ​​ക്വാ​​ർ​​ട്ടി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. എ​​ന്നാ​​ൽ, നി​​ല​​വി​​ലെ ചാ​​ന്പ്യ​​നാ​​യ ജാ​​പ്പ​​നീ​​സ് താ​​രം മാ​​യു മു​​കൈ​​ഡ​​യോ​​ട് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. മാ​​യു ഫൈ​​ന​​ലി​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ വി​​നേ​​ഷി​​നു റെ​​പ്പ​​ഷെ റൗ​​ണ്ടി​​നു യോ​​ഗ്യ​​ത ല​​ഭി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ലോ​​ക ഗു​​സ്തി​​യി​​ൽ മെ​​ഡ​​ൽ നേ​​ടു​​ന്ന അ​​ഞ്ചാ​​മ​​ത് ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​ര​​മാ​​ണ് വി​​നേ​​ഷ് ഫോ​​ഗ​​ട്ട്. അ​​ൽ​​ക തോ​​മ​​ർ (2006), ഗീ​​ത ഫോ​​ഗ​​ട്ട് (2012), ബ​​ബി​​ത ഫോ​​ഗ​​ട്ട് (2012), പൂ​​ജ ദ​​ണ്ഡ (2018) എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മെ​​ഡ​​ൽ നേ​​ടി​​യ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ.

പൂ​​ജ ദ​​ണ്ഡ സെ​​മി​​യി​​ൽ തോ​​റ്റു

വ​​നി​​ത​​ക​​ളു​​ടെ 59 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ പൂ​​ജ ദ​​ണ്ഡ സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ മെ​​ഡ​​ൽ ജേ​​താ​​വാ​​യ പൂ​​ജ ഇ​​ന്ന് ന​​ട​​ക്കു​​ന്ന വെ​​ങ്ക​​ല മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ മ​​ത്സ​​രി​​ക്കും. ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ളി​​ന്പി​​ക് മ​​ത്സ​​ര​​മി​​ല്ല. അ​​തേ​​സ​​മ​​യം, ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ര​​ണ്ട് മെ​​ഡ​​ൽ നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​ര​​മാ​​കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് പൂ​​ജ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.