സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളി​​ല്ലാ​​തെ
സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളി​​ല്ലാ​​തെ
Tuesday, September 17, 2019 10:51 PM IST
പാ​​രീ​​സ്: യു​​വേ​​ഫ 2019-20 സീ​​സ​​ണി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ലെ ര​​ണ്ട് സൂ​​പ്പ​​ർ പോ​​രാ​​ട്ട​​ങ്ങ​​ളാ​​ണ് പി​​എ​​സ്ജി x റ​​യ​​ൽ മാ​​ഡ്രി​​ഡും അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് x യു​​വ​​ന്‍റ​​സും. ഈ ​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും ഇ​​ന്നാ​​ണ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്. യു​​വ​​ന്‍റ​​സി​​നെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ട​​ത്തി​​ൽ എ​​ത്തി​​ക്കാ​​ൻ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് സാ​​ധി​​ക്കു​​മോ എ​​ന്ന​​തി​​നാ​​യാ​​ണ് ഫു​​ട്ബോ​​ൾ ലോ​​കം കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.
ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്നും സ്പാ​​നി​​ഷ് സം​​ഘ​​മാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​ത്തി​​ന്‍റെ നി​​റം മ​​ങ്ങും.

ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് രാ​​ത്രി 12.30ന് ​​പി​​എ​​സ്ജി​​യു​​ടെ മൈ​​താ​​ന​​ത്താ​​ണ് മ​​ത്സ​​രം അ​​ര​​ങ്ങേ​​റു​​ന്ന​​ത്. പ​​രി​​ക്ക്, സ​​സ്പെ​​ൻ​​ഷ​​ൻ തു​​ട​​ങ്ങി​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ഒ​​രുപി​​ടി സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ൾ ഇ​​രു​​ഭാ​​ഗ​​ത്തും ഉ​​ണ്ടാ​​കി​​ല്ലാ​​ത്ത​​താ​​ണ് പോ​​രാ​​ട്ട​​ത്തി​​ന്‍റെ നി​​റം​​കെ​​ടു​​ത്തു​​ന്ന​​ത്. പി​​എ​​സ്ജി​​യു​​ടെ വി​​ഖ്യാ​​ത മു​​ൻ​​നി​​ര​​യി​​ലെ എ​​ഡി​​ൻ​​സ​​ൻ ക​​വാ​​നി​​യും കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ​​യും സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​റും ഉ​​ണ്ടാ​​കി​​ല്ല. പ​​രു​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് എം​​ബാ​​പ്പെ​​യും ക​​വാ​​നി​​യും ഇ​​ല്ലാ​​ത്ത​​ത്. നെ​​യ്മ​​റാ​​ക​​ട്ടെ യു​​വേ​​ഫ​​യു​​ടെ വി​​ല​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നും.


റ​​യ​​ൽ നി​​ര​​യി​​ൽ മാ​​ഴ്സ​​ലോ, ലൂ​​ക്കാ മോ​​ഡ്രി​​ച്ച്, ഇ​​സ്കോ, മാ​​ർ​​ക്കോ അ​​സെ​​ൻ​​സി​​യോ എ​​ന്നി​​വ​​ർ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ന് ഇ​​റ​​ങ്ങി​​ല്ല. നാ​​യ​​ക​​ൻ സെ​​ർ​​ജ്യോ റാ​​മോ​​സ്, പ്ര​​തി​​രോ​​ധ​​താ​​രം നാ​​ച്ചോ ഫെ​​ർ​​ണാ​​ണ്ട​​സ് എ​​ന്നി​​വ​​ർ​​ക്ക് സ​​സ്പെ​​ൻ​​ഷ​​ൻ ഉ​​ള്ള​​തി​​നാ​​ൽ അ​​വ​​രും ഉ​​ണ്ടാ​​കി​​ല്ല. ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബു​​കളാ​​യ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി, ടോ​​ട്ട​​നം, ജ​​ർ​​മ​​ൻ വ​​ന്പ​​നാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് തു​​ട​​ങ്ങി​​യ​​വ​​യും ഇ​​ന്ന് ക​​ള​​ത്തി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.