ഇ​​ന്ത്യ​​ൻ വ​​നി​​താ ടീ​​മി​​നെ​​യും വാ​​തു​​വ​​യ്്പു​​കാ​​ർ സ​​മീ​​പി​​ച്ചു
Tuesday, September 17, 2019 10:51 PM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീ​​മി​​നെ ഒ​​ത്തു​​ക​​ളി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ച്ചെ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി മു​​തി​​ർ​​ന്ന താ​​രം രം​​ഗ​​ത്ത്. ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇം​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കി​​ടെ ഒ​​ത്തു​​ക​​ളി​​ക്കു​​ന്ന​​തി​​നാ​​യി ടീ​​മി​​നെ പ്രേ​​രി​​പ്പി​​ച്ചെ​​ന്നാ​​ണ് വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. സം​​ഭ​​വ​​ത്തി​​ൽ ര​​ണ്ടു​​പേ​​ർ​​ക്കെ​​തി​​രേ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

ത​​മി​​ഴ്നാ​​ട് പ്രീ​​മി​​യ​​ർ ലീ​​ഗി​​ലെ ചി​​ല പ​​രി​​ശീ​​ല​​ക​​ർ​​ക്കും ഒ​​ഫീ​​ഷ​​ലു​​ക​​ൾ​​ക്കും ഇ​​തി​​ൽ ബ​​ന്ധ​​മു​​ണ്ടെ​​ന്നും സൂ​​ച​​ന​​യു​​ണ്ട്. ത​​മി​​ഴ്നാ​​ട് പ്രീ​​മി​​യ​​ർ ലീ​​ഗി​​ലെ ഒ​​ത്തു​​ക​​ളി വി​​വാ​​ദ​​ത്തി​​ൽ ബി​​സി​​സി​​ഐ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​താ ടീ​​മി​​നെ​​യും വാ​​തു​​വ​​യ്പു​​കാ​​ർ സ​​മീ​​പി​​ച്ചെ​​ന്ന വാ​​ർ​​ത്ത പു​​റ​​ത്തു​​വ​​ന്ന​​ത്.


ഇ​​ന്ത്യ​​ൻ വ​​നി​​താ ടീ​​മി​​ൽ ഒ​​ത്തു​​ക​​ളി സം​​ഭ​​വം റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. ബം​​ഗ​​ളൂ​​രു സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ടു പേ​​രാ​​ണ് വ​​നി​​താ ക്രി​​ക്ക​​റ്റ് താ​​ര​​ത്തെ ഒ​​ത്തു​​ക​​ളി​​ക്ക് പ്രേ​​രി​​പ്പി​​ച്ച​​തെ​​ന്ന് ബി​​സി​​സി​​ഐ​​യു​​ടെ അ​​ഴി​​മ​​തി വി​​രു​​ദ്ധ വി​​ഭാ​​ഗം ത​​ല​​വ​​ൻ അ​​ജി​​ത് സിം​​ഗ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.