ഏ​​ഷ്യ​​ൻ വോ​​ളി: ഇ​​ന്ത്യ​​ക്കു തോ​​ൽ​​വി
Tuesday, September 17, 2019 10:51 PM IST
ടെ​​ഹ്റാ​​ൻ: 20-ാമ​​ത് ഏ​​ഷ്യ​​ൻ സീ​​നി​​യ​​ർ പു​​രു​​ഷ വോ​​ളി​​ബോ​​ൾ ഗ്രൂ​​പ്പ് ഘ​​ട്ട ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് തോ​​ൽ​​വി. ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ സെ​​മി സാ​​ധ്യ​​ത മ​​ങ്ങി. പൂ​​ൾ ഇ​​യി​​ൽ ലോ​​ക 16-ാം റാ​​ങ്കു​​കാ​​രാ​​യ ഓ​​സ്ട്രേ​​ലി​​യ​​യോ​​ടാ​​ണ് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ തോ​​ൽ​​വി. എ​​ന്നാ​​ൽ, ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​മാ​​ണ് മൂ​​ന്ന് സെ​​റ്റി​​ലും ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ കാ​​ഴ്ച​​വ​​ച്ച​​ത്. സ്കോ​​ർ: 29-27, 26-24, 25-21.


പൂ​​ൾ ഇ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ആ​​തി​​ഥേ​​യ​​രാ​​യ ഇ​​റാ​​നെ നേ​​രി​​ടും. ഓ​​സ്ട്രേ​​ലി​​യ​​യും ചൈ​​ന​​യും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു മ​​ത്സ​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.