പ​​ന്തി​​നു മു​​ന്ന​​റി​​യി​​പ്പു​​മാ​​യി ശാ​​സ്ത്രി
പ​​ന്തി​​നു മു​​ന്ന​​റി​​യി​​പ്പു​​മാ​​യി ശാ​​സ്ത്രി
Monday, September 16, 2019 10:56 PM IST
ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗ​​മാ​​യ യു​​വ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ഋ​​ഷ​​ഭ് പ​​ന്തി​​ന് ശ​​ക്ത​​മാ​​യ മു​​ന്ന​​റി​​യി​​പ്പു​​മാ​​യി മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ ര​​വി ശാ​​സ്ത്രി. മി​​ക്ക​​പ്പോ​​ഴും മോ​​ശം ഷോ​​ട്ടി​​ലൂ​​ടെ​​യാ​​ണ് പ​​ന്ത് വി​​ക്ക​​റ്റ് വ​​ലി​​ച്ചെ​​റി​​യു​​ന്ന​​തെ​​ന്നും ഇ​​നി​​യും ഇ​​ത് ആ​​വ​​ർ​​ത്തി​​ച്ചാ​​ൽ അ​​തി​​ന് പ​​ന്ത് വ​​ലി​​യ​​ വി​​ല ന​​ൽ​​കേ​​ണ്ടി​​വ​​രു​​മെ​​ന്നും ശാ​​സ്ത്രി മു​​ന്ന​​റി​​യി​​പ്പു ന​​ല്കി.

മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണ്‍, ഇ​​ഷാ​​ൻ കി​​ഷ​​ൻ എ​​ന്നി​​വ​​ർ​​ക്ക് സീ​​നി​​യ​​ർ ടീ​​മി​​ൽ അ​​വ​​സ​​രം ന​​ൽ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ശാ​​സ്ത്രി​​യു​​ടെ മു​​ന്ന​​റി​​യി​​പ്പെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.


അ​​ശ്ര​​ദ്ധ​​യോ​​ടെ ക​​ളി​​ച്ച് വി​​ക്ക​​റ്റ് വ​​ലി​​ച്ചെ​​റി​​യു​​ന്ന​​ത് ഇ​​നി​​യും ക്ഷ​​മി​​ക്കാ​​നാ​​കി​​ല്ല. ടീ​​മി​​ന്‍റെ പ്ര​​തീ​​ക്ഷ​​യ്ക്കൊ​​ത്ത പ്ര​​ക​​ട​​നം ന​​ട​​ത്താ​​നും പ​​ന്തി​​ന് ക​​ഴി​​യു​​ന്നി​​ല്ല. വി​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​ൽ ടീ​​മി​​നെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കു​​ക​​യാ​​ണ് പ​​ന്ത് ചെ​​യ്ത​​ത്. ക​​ളി​​യി​​ൽ സാ​​ഹ​​ച​​ര്യ​​ത്തി​​ന​​നു​​സ​​രി​​ച്ച് ബാ​​റ്റ് ചെ​​യ്യാ​​നാ​​ണ് ശ്ര​​മി​​ക്കേ​​ണ്ട​​ത്- ശാ​​സ്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.