ഇരട്ടക്കിരീടം
ഇരട്ടക്കിരീടം
Monday, September 16, 2019 12:22 AM IST
വിയറ്റ്നാമിൽ സൗ​​ര​​ഭ് വ​​ർ​​മ​​

ഹൊ ​​ചി മി​​ങ് സി​​റ്റി (വി​​യ​​റ്റ്നാം): വി​​യ​​റ്റ്നാം ഓ​​പ്പ​​ണ്‍ ബി​​ഡ​​ബ്ല്യു​​എ​​ഫ് ടൂ​​ർ ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം ഇ​​ന്ത്യ​​യു​​ടെ സൗ​​ര​​ഭ് വ​​ർ​​മ​​യ്ക്ക്. ഫൈ​​ന​​ലി​​ൽ ചൈ​​ന​​യു​​ടെ സ​​ണ്‍ ഫീ ​​സി​​യാ​​ങി​​നെ മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഒ​​രു മ​​ണി​​ക്കൂ​​ർ 12 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 21-12, 17-21, 21-14നാ​​യി​​രു​​ന്നു ലോ​​ക 38-ാം റാ​​ങ്കു​​കാ​​ര​​നും ര​​ണ്ടാം സീ​​ഡു​​മാ​​യ സൗ​​ര​​ഭി​​ന്‍റെ ജ​​യം. ഹൈ​​ദ​​രാ​​ബാ​​ദ് ഓ​​പ്പ​​ണ്‍, സ്ലോ​​വേ​​നി​​യ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ കി​​രീ​​ട​​ങ്ങ​​ളും ഈ ​​വ​​ർ​​ഷം സൗ​​ര​​ഭ് നേ​​ടി​​യി​​രു​​ന്നു.

ല​​ക്ഷ്യം തെ​​റ്റാ​​തെ ല​​ക്ഷ്യ സെൻ

ല്യൂ​​വെ​​ൻ (ബെ​​ൽ​​ജി​​യം): ഇ​​ന്ത്യ​​യു​​ടെ ബാ​​ഡ്മി​​ന്‍റ​​ണ്‍ പ്ര​​തീ​​ക്ഷ​​യാ​​യ കൗ​​മാ​​ര താ​​രം ല​​ക്ഷ്യ സെ​​ന്നി​​നു ല​​ക്ഷ്യം തെ​​റ്റി​​യി​​ല്ല. ബെ​​ൽ​​ജി​​യം ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ച​​ല​​ഞ്ച് ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം ല​​ക്ഷ്യ സെ​​ൻ സ്വ​​ന്ത​​മാ​​ക്കി. ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ വി​​ക്ട​​ർ സ്വെ​​ൻ​​ഡ്സ​​ണി​​നെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 34 മി​​നി​​റ്റ് മാ​​ത്രം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 21-14, 21-15നാ​​യി​​രു​​ന്നു ല​​ക്ഷ്യ​​യു​​ടെ ജ​​യം. പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ ഇ​​ന്ത്യ​​ൻ താ​​രം സെ​​മി​​യി​​ൽ ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ കിം ​​ബ്രൂ​​നി​​നെ 48 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 21-18, 21-11നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.