സിറ്റിയെ മറിച്ച് നോർവിച്ച്
Monday, September 16, 2019 12:22 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ സ​​മീ​​പ നാ​​ളി​​ൽ ന​​ട​​ന്ന ഏ​​റ്റ​​വും വ​​ലി​​യ അ​​ട്ടി​​മ​​റി​​ക്കാ​​ണ് നോ​​ർ​​വി​​ച്ചി​​ലെ കാ​​രോ റോ​​ഡ് സ്റ്റേ​​ഡി​​യം സാ​​ക്ഷ്യം​​വ​​ഹി​​ച്ച​​ത്. ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യു​​ടെ കു​​ട്ടി​​ക​​ളെ നോ​​ർ​​വി​​ച്ച് മ​​റി​​ച്ച​​ത്. ര​​ണ്ടാം ഡി​​വി​​ഷ​​നി​​ൽ​​നി​​ന്ന് സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ചാ​​ണ് നോ​​ർ​​വി​​ച്ച് ഇ​​ത്ത​​വ​​ണ എ​​ത്തി​​യ​​തെ​​ന്ന​​ത് സി​​റ്റി​​യു​​ടെ നാ​​ണ​​ക്കേ​​ടി​​ന്‍റെ ആ​​ക്കം കൂ​​ട്ടു​​ന്നു.


ലീ​​ഗി​​ൽ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ലി​​വ​​ർ​​പൂ​​ൾ 15ഉം ​​മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി 10 പോ​​യി​​ന്‍റുമായി ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ തു​​ട​​രു​​കയാണ്. ആ​​ദ്യ അ​​ര​​മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ നോ​​ർ​​വി​​ച്ച് ര​​ണ്ട് ഗോ​​ളി​​നു മു​​ന്നി​​ലെ​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.