ഏ​​ഷ്യ​​ൻ വോ​​ളി : ഇ​​ന്ത്യ​​ക്ക് അ​​ട്ടി​​മ​​റി ജ​​യം
ഏ​​ഷ്യ​​ൻ വോ​​ളി : ഇ​​ന്ത്യ​​ക്ക് അ​​ട്ടി​​മ​​റി ജ​​യം
Friday, September 13, 2019 11:47 PM IST
ടെ​​ഹ്റാ​​ൻ: 20-ാമ​​ത് ഏ​​ഷ്യ​​ൻ സീ​​നി​​യ​​ർ വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ക്ക് അ​​ട്ടി​​മ​​റി ജ​​യം. പൂ​​ൾ സി​​യി​​ൽ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ക​​സാ​​ക്കി​​സ്ഥാ​​നെ അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ അ​​ട്ടി​​മ​​റി​​ച്ചു. ലോ​​ക 131-ാം റാ​​ങ്കു​​കാ​​രാ​​യ ഇ​​ന്ത്യ 39-ാം റാ​​ങ്കി​​ലു​​ള്ള ക​​സാ​​ക്കി​​സ്ഥാ​​നെ നി​​ഷ്പ്ര​​ഭ​​മാ​​ക്കു​​ന്ന പോ​​രാ​​ട്ട​​മാ​​ണ് കാ​​ഴ്ച​​വ​​ച്ച​​ത്. അ​​ഞ്ച് സെ​​റ്റ് ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​ത്തി​​ൽ 31-29, 25-14, 28-30, 18-25, 15-9നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ജ​​യം.

ര​​ണ്ടാം സീ​​ഡു​​കാ​​രാ​​യ ക​​സാ​​ക്കി​​സ്ഥാ​​നെ ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ ആ​​ദ്യ സെ​​റ്റി​​ൽ ഇ​​ന്ത്യ 31-29ന് ​​കീ​​ഴ​​ട​​ക്കി. ര​​ണ്ടാം സെ​​റ്റ് ഇ​​ന്ത്യ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി നേ​​ടി​​യെ​​ങ്കി​​ലും മൂ​​ന്നാം സെ​​റ്റി​​ൽ എ​​തി​​രാ​​ളി​​ക​​ൾ തി​​രി​​ച്ച​​ടി​​ച്ചു. നാ​​ലാം സെ​​റ്റി​​ലും ഇ​​ന്ത്യ​​ക്ക് നി​​രാ​​ശ​​യാ​​യി​​രു​​ന്നു ഫ​​ലം. എ​​ന്നാ​​ൽ, നി​​ർ​​ണാ​​യ​​ക​​മാ​​യ അ​​ഞ്ചാം സെ​​റ്റി​​ൽ ഇ​​ന്ത്യ ക​​ളം നി​​റ​​ഞ്ഞ​​തോ​​ടെ ക​​സാ​​ക്കി​​സ്ഥാ​​ൻ നി​​ലം​​പ​​രി​​ശാ​​യി.

ഇ​​ന്ന് ന​​ട​​ക്കു​​ന്ന ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ ചൈ​​ന​​യാ​​ണ്. ലോ​​ക 20-ാം റാ​​ങ്കു​​രാ​​ണ് ചൈ​​ന. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ചൈ​​ന 3-1ന് ​​ഒ​​മാ​​നെ കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പ് ബി​​യി​​ൽ ജ​​പ്പാ​​ൻ 3-0നു ​​ഹോ​​ങ്കോം​​ഗി​​നെ​​യും ഗ്രൂ​​പ്പ് എ​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ 3-2ന് ​​ഖ​​ത്ത​​റി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.